×
login
തലയ്ക്ക് പരിക്കേറ്റ ഋഷഭ് പന്ത് നിരീക്ഷണത്തില്‍; അടുത്ത കളിയ്ക്ക് തുടരാന്‍ കഴിയുമോയെന്ന് സംശയം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനിടെ ഓസിസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് തലയ്ക്കു പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. പന്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

44ാം ഓവറില്‍ ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമിത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം പന്തിന്റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്ടണ്‍ ടര്‍ണര്‍ പിടിച്ച് ഋഷഭ് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുകളും അടക്കം 28 റണ്‍സാണ് ഋഷഭ് നേടിയത്. ഋഷഭിന് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി മനീഷ് പാണ്ഡെയെ ഇന്ത്യ ഇറക്കിയിരുന്നു. റെക്കോഡ് തോല്‍വിയോടൊപ്പം പന്തിന്റെ പരിക്കും ഇന്ത്യന്‍ ടീമിനെ വലയ്ച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ പന്തിന് കളിക്കാനാകാതെ വന്നാല്‍ മുന്‍നിര ബാറ്റ്‌സ്മാനായ രാഹുലായിരിക്കും കീപ്പറിന്റെ ഗ്ലൗസണിയുക.

 

  comment
  • Tags:

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.