×
login
പ്രഗ്നനാന്ദയുള്‍പ്പെടുന്ന അട്ടിമറിബാലന്‍മാര്‍ കുതിപ്പ് തുടരുന്നു; നാല് റൗണ്ടുകളില്‍ നാലിലും ജയിച്ച് ഇന്ത്യ ബി ടീം; ഫാബിയാനോ കരുവാന‍യ്ക്ക് തോല്‍വി

വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണും ജയസാധ്യത കല്‍പിക്കുന്ന പ്രഗ്നാനന്ദ ഉള്‍പ്പെടുന്ന ഇന്ത്യ ബി ടീം 44ാമത് ചെസ് ഒളിമ്പ്യാഡില്‍ വിജയക്കുതിപ്പ് തുടരുന്നു. നാല് റൗണ്ട് പിന്നിട്ടപ്പോള്‍ നാല് കളികളും ഇന്ത്യ

ചെന്നൈ: വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണും ജയസാധ്യത കല്‍പിക്കുന്ന പ്രഗ്നാനന്ദ ഉള്‍പ്പെടുന്ന ഇന്ത്യ ബി ടീം 44ാമത് ചെസ് ഒളിമ്പ്യാഡില്‍ വിജയക്കുതിപ്പ് തുടരുന്നു.  

നാല് റൗണ്ട് പിന്നിട്ടപ്പോള്‍ നാല് കളികളും ഇന്ത്യ ബി ടീം ജയിച്ചു. പ്രഗ്നാനന്ദ, അധിബന്‍, നിഹാല്‍ സരിന്‍, ഡി.ഗുകേഷ്, റൗനക് സാധ്വാനി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ ബി ടീം. അധിബന്‍ എന്ന 29 കാരനൊഴികെ മറ്റ് നാല് പേരും 16കാരാണ്.എല്ലാവരും ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ്. നാലാം റൗണ്ടില്‍ ഇറ്റലിക്കെതിരെ ഇന്ത്യ ബി ടീം വിജയിച്ചതോടെ നാല് റൗണ്ടുകളിലും ജയിച്ച് ആകെ എട്ട് പോയിന്‍റായി. ഇറ്റലിക്കെതിരെ പ്രഗ്നാനന്ദ സമനില പാലിച്ചപ്പോള്‍ നിഹാല്‍ സരിനും ഡി. ഗുകേഷും ജയിച്ചു. നേരത്തെ സ്വിറ്റ്സര്‍ലാന്‍റിനെ 4-0ന് ഇന്ത്യ ബി ടീം തകര്‍ത്തിരുന്നു.  

ഇതോടെ അഞ്ചാം റൗണ്ടിലേക്ക് കടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ എട്ട് പോയിന്‍റ് വീതം നേടി ഇന്ത്യ ബി ടീം, അര്‍മേനിയ, ഇസ്രയേല്‍, ഇംഗ്ലണ്ട് , സ്പെയിന്‍ എന്നിവര്‍ മുന്നിട്ട് നില്‍ക്കുന്നു.  


അതേ സമയം ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം സീഡുകാരായ ഇന്ത്യ എ ടീമിനെ ഫ്രാന്‍സ് നാലാം റൗണ്ടില്‍ സമനിലയില്‍ പിടിച്ചു. വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണന്‍, എര്‍ഗായ്സി അര്‍ജുന്‍, നായാണന്‍ എസ് എല്‍, ശശികിരണ്‍ കെ എന്നിവര്‍ ഉല്‍പ്പെടുന്നതാണ് ഇന്ത്യ എ ടീം.  

ടൂര്‍ണ്ണമെന്‍റിലെ ഒരു അട്ടിമറി ലോക അഞ്ചാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍വരെ എത്തിയ താരവുമായ യുഎസിന്‍റെ ഫാബിയാന കരുവാനയെ ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള നോഡിര്‍ബെക് അബ്ദുസത്തൊറൊവ് അട്ടിമറിച്ചതാണ്. ഈ ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം സീഡുകാരായ യുഎസിനെ 2-2ല്‍ തളയ്ക്കുകയായിരുന്നു ഉസ്ബെകിസ്ഥാന്‍.  എങ്കിലും ഈ ചെസ്സ് ഒളിമ്പ്യാഡില്‍ യുഎസ് ചാമ്പ്യന്മാരാകുമെന്നാണ് നെതര്‍ലാന്‍റ്സ് ടീമിന്‍റെ ക്യാപ്റ്റനും മികച്ച ഗ്രാന്‍ഡ് മാസ്റ്റര്‍മാരില്‍ ഒരാളുമായ അനീഷ് ഗിരി പ്രവചിക്കുന്നത്. ഫാബിയാനോ കരുവാന, ലെവോണ്‍ ആരോണിയന്‍, വെസ്ലി സോ, സാം ഷങ്ക് ലാന്‍റ്, ലെയ്നിയര്‍ ഡൊമിംഗ്വസ് എന്നീ അഞ്ച് ഗ്രാന്‍റ് മാസ്റ്റര്‍മാരാണ്  യുഎസ്  ടീമംഗങ്ങള്‍. 

അതുപോലെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പെട്ട നോര്‍വെയെ മംഗോളിയ 2-2ന് സമനിലയില്‍ പിടിച്ചതും വന്‍ അട്ടിമറിയായി. മാഗ്നസ് കാള്‍സണ്‍ വിജയിച്ചു. 

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.