×
login
മെഡല്‍ നേടിയാല്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍

25 ലക്ഷത്തില്‍ തുടങ്ങി ആറു കോടി വരെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മെഡല്‍ വിജയികള്‍ക്കു നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാരുകള്‍ സ്വര്‍ണ മെഡല്‍ നേടുന്ന തങ്ങളുടെ അത്‌ലറ്റുകള്‍ക്കു ആറു കോടി വീതം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷത്തിന് പുറമെയാണിത്.

ടോക്കിയോ: ഒളിമ്പിക്സില്‍ മെഡല്‍ നേടി മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍. വിദേശ രാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന തുകയാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ 125 താരങ്ങളാണ് ഇന്ത്യക്കു വേണ്ടി 18 ഇനങ്ങളിലായി മല്‍സരിക്കുന്നത്. ഒളിമ്പിക്‌സിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇത്രയുമധികം ഇന്ത്യന്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്.

25 ലക്ഷത്തില്‍ തുടങ്ങി ആറു കോടി വരെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മെഡല്‍ വിജയികള്‍ക്കു നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാരുകള്‍ സ്വര്‍ണ മെഡല്‍ നേടുന്ന തങ്ങളുടെ അത്‌ലറ്റുകള്‍ക്കു ആറു കോടി വീതം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷത്തിന് പുറമെയാണിത്. കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് സമ്മാനത്തുകയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. അഞ്ചു കോടിയാണ് സ്വര്‍ണ മെഡല്‍ വിജയികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നു കോടി നല്‍കുമെന്ന് തമിഴ്‌നാട്, ദല്‍ഹി, രാജസ്ഥാന്‍, സിക്കിം സംസ്ഥാനങ്ങളും പഞ്ചാബ് 2.25 കോടിയും ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു കോടി വീതവും സ്വര്‍ണ മെഡല്‍ വിജയികള്‍ക്ക് നല്‍കും.

ഉത്തരാഖണ്ഡ്(1.5 കോടി), മണിപ്പൂര്‍(1.2 കോടി), മഹാരാഷ്ട്ര, ഗോവ (1 കോടി), മേഖാലയ (75 ലക്ഷം), ജമ്മു കശ്മീര്‍ (50 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങള്‍. കേരളം ഒരു കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് നല്‍കുന്ന തുകയിലും അധികമാണ് ഇത്.

 

  comment

  LATEST NEWS


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.