×
login
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്ററായി 12 വയസ്സുകാരനായ ഇന്ത്യൻ ബാലൻ

ചെസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യക്കാരനായ 12 വയസുകാരൻ അഭിമന്യു മിശ്ര റെക്കോഡിട്ടു . ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറില്‍ 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെ പരാജയപ്പെടുത്തുക വഴിയാണ് അഭിമന്യു മിശ്ര ഈ നേട്ടം കൈവരിച്ചത്.

ബുഡാപെസ്റ്റ്: ചെസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യക്കാരനായ 12 വയസുകാരൻ അഭിമന്യു മിശ്ര റെക്കോഡിട്ടു . ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറില്‍ 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെ  പരാജയപ്പെടുത്തുക വഴിയാണ് അഭിമന്യു മിശ്ര ഈ നേട്ടം കൈവരിച്ചത്.  

19 വർഷമായി റഷ്യയുടെ സെർജി കർജാകിന്‍റെ പേരിലായിരുന്ന ലോക റെക്കോർഡാണ് അഭിമന്യു മിശ്ര തിരുത്തിക്കുറിച്ചത്. 2002 ഓഗസ്റ്റ് 12നായിരുന്നു സെർജി കർജാകിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. അന്ന് 12 വയസും 7 മാസവുമായിരുന്നു സെർജിയുടെ പ്രായം.  

എന്നാല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൈവരിച്ചത്.  

2009 ഫെബ്രുവരി 5നാണ് അഭിമന്യുവിൻറെ ജനനം. നിരവധി പേരാണ് അഭിമന്യുവിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. തന്‍റെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാൻഡ് മാസ്റ്റർ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റിൽ കാഴ്ച വച്ചത്. മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിൻറെ ചരിത്ര നേട്ടം.  

ഇന്ത്യയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്ററായി മാറിയ വിശ്വനാഥന്‍ ആനന്ദ് പോലും ആ പദവി കൈവരിക്കുന്നത് 18ാം വയസ്സിലാണ്. 

    comment

    LATEST NEWS


    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


    അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.