×
login
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം

ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. 57 കിലോയില്‍ മനീഷ മൗനും 63 കിലോയില്‍ പര്‍വീന്‍ ഹൂഡയും വെങ്കലം നേടിയിരുന്നു. ആകെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി. എട്ട് വെള്ളിയും 21 വെങ്കലവും ഇന്ത്യന്‍ പേരിലുണ്ട്

ഇസ്താന്‍ബൂള്‍: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ നിഖത് സരീന്‍ സ്വര്‍ണം നേടി. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെ അനായാസം ഇടിച്ചിട്ടു. 5-0നാണ് സരീനിന്റെ ജയം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് സരീന്‍. നേരത്തെ എം.സി. മേരി കോം (ആറ് തവണ), സരിത ദേവി, ജെനി .ആര്‍.എല്‍, ലേഖ കെ.സി. എന്നിവര്‍ സ്വര്‍ണം നേടിയിരുന്നു.  

ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. 57 കിലോയില്‍ മനീഷ മൗനും 63 കിലോയില്‍ പര്‍വീന്‍ ഹൂഡയും വെങ്കലം നേടിയിരുന്നു. ആകെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി. എട്ട് വെള്ളിയും 21 വെങ്കലവും ഇന്ത്യന്‍ പേരിലുണ്ട്. ടൂര്‍ണമെന്റിലുടനീളം 5-0നാണ്  സരീന്റെ വിജയമെന്നത് ആധിപത്യം വര്‍ധിപ്പിക്കുന്നു. മെക്‌സിക്കോയുടെ ഫാത്തിമ ഹെരേരയെ ആദ്യ റൗണ്ടിലും മങ്കോളിയയുടെ ലുസൈക്കാന്‍ ആല്‍ത്തന്‍സെഗിനെ പ്രീക്വാര്‍ട്ടറിലും തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ ചാര്‍ളി ഡേവിസനെ തോല്‍പ്പിച്ച സരീന്‍ സെമിയില്‍ ഇടിച്ചിട്ടത് ബ്രസീലിന്റെ കരോലിന അല്‍മേഡയെ.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.