കുന്നംകുളം: കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് (കെബിഎ)മുന്‍ രക്ഷാധികാരിയും കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ ജോര്‍ജ് സക്കറിയ ചീരന്‍ (92) അന്തരിച്ചു.
തൃശൂര്‍ കേരള വര്‍മ കോളജ് ബാസ്ക്കറ്റ്ബോള്‍ ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്നു. കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സെലക്ഷന് കമ്മിറ്റി ചെയര്മാന്, കേരള സ്പോര്‍ട്സ് കൗണ്‍സിലിലെ കെബിഎ പ്രതിനിധി, തൃശൂര്‍ ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി, കുന്നംകുളം മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. തൃശൂരിലും കുന്നംകുളത്തും അഖിലേന്ത്യ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഭാര്യ എലിസബത്ത് ജോര്‍ജ്. മക്കള്‍: അന്ന ജോര്‍ജ് (ബിഎഎം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പാമ്പാടി), ഡോ. സനൈല് ടി. ചീരന്‍ (റിട്ട. ജില്ലാ ഓഫീസര്‍ മൃഗസംരക്ഷണ വകുപ്പ്), സുധീര്‍ ജി. ചീരന്‍ (കാത്തലിക് സിറിയന്‍ ബാങ്ക്). മരുമക്കള്‍: രഞ്ജിനി അബ്രഹാം മാത്തന് കൊട്ടാരത്തില്‍ (ദക്ഷിണ റെയില്‍വേ), റാണി.ജോര്‍ജ് സക്കറിയ ചീരന്റെ നിര്യാണത്തില്‍ കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് അനുശോചിച്ചു. സംസ്കാരം ഇന്ന്് 12 ന് അര്‍ത്താറ്റ് മര്‍ത്തോമ പള്ളിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: