×
login
കോഹ്‌ലി ഐസിസി ടെസ്റ്റ്, ഏകദിന നായകന്‍

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീം നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് േകാഹ്‌ലി. കോഹ്‌ലിക്ക് പുറമെ ടെസ്റ്റ് ടീമില്‍ മായങ്ക് അഗര്‍വാളും ഉള്‍പ്പെട്ടു. ഏകദിന ടീമില്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ് 

യാദവ് എന്നിവരും കോഹ്‌ലിക്കൊപ്പമുണ്ട്. ഏകദിന ടീമില്‍ കൂടുതല്‍ പേര്‍ ഇടംനേടിയതും ഇന്ത്യയില്‍നിന്നാണ്, നാലുപേര്‍. കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്ന് രണ്ടുപേര്‍ വീതം ഐസിസി ടീമിലുണ്ട്.

ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളില്‍നിന്നും രണ്ടുപേര്‍ വീതം മാത്രമേ ഇടംപിടിച്ചുള്ളൂ. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമില്‍നിന്ന് ഓരോരുത്തരും ഏകദിന ടീമിലുണ്ട്. ന്യൂസിലന്‍ഡില്‍ നിന്ന് കെയ്ന്‍ വില്യംസ്, ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടില്‍ നിന്ന് ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരാണ് ഇടംനേടിയത്. പാക്കിസ്ഥാനില്‍ നിന്ന് ബാബര്‍ അസം, ഓസ്‌ട്രേലിയയില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്, വിന്‍ഡീസില്‍ നിന്ന് ഷായ് ഹോപ്പ് എന്നിവര്‍ എത്തിയപ്പോള്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് ഒരാളും ഐസിസി ഏകദിന ടീമില്‍ ഇടംനേടിയില്ല.

ടെസ്റ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ്. അഞ്ചുപേര്‍. സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, ലഥാന്‍ ലിയോണ്‍ എന്നിവരാണ് ഓസീസില്‍ നിന്ന് ഐസിസി ടെസ്റ്റ് ടീമില്‍ എത്തിയവര്‍. ന്യൂസീലന്‍ഡില്‍നിന്ന് മൂന്നു പേരും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് രണ്ട്, ഇംഗ്ലണ്ടില്‍നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ശേഷിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം. ഏകദിന-ടെസ്റ്റ് ടീമില്‍ വിരാട് കോലിക്കു പുറമെ ഇടംപിടിച്ചവര്‍ ബെന്‍ സ്‌റ്റോക്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മാത്രം.

ഐസിസി ടെസ്റ്റ് ഇലവന്‍: മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബുഷെയ്ന്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, ബി.ജെ. വാറ്റ്‌ലിങ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നീല്‍ വാഗ്‌നര്‍, നേഥന്‍ ലയണ്‍

ഐസിസി ഏകദിന ഇലവന്‍: രോഹിത് ശര്‍മ, ഷായ് ഹോപ്പ്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്

  comment
  • Tags:

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.