മെല്റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച് പ്രഗ്നനാന്ദ. വിയറ്റ്നാമിന്റെ ലിയെം ക്വാങ്ങ് ലെയെ 3-0 ന് തോല്പിച്ച് ശക്തമായ തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്. 41 നീക്കങ്ങളില്‍ ആദ്യ ജയം നേടിയ പ്രഗ്നനാന്ദ 46 നീക്കങ്ങളില്‍ രണ്ടാം ജയവും 53 നീക്കങ്ങളിള്‍ മൂന്നാം ജയവും നേടി. ഈ വിജയത്തോടെ പ്രഗ്നാനന്ദ നാല് പോയിന്റുകള്‍ നേടി നാലാംസ്ഥാനത്തെത്തി.
പ്രഗ്നനാന്ദയും (ഇടത്ത്) വിയറ്റ്നാമിന്റെ ലിയെം ക്വാങ്ങ് ലെയും (വലത്ത്)
സന്‍ഫ്രാന്‍സിസ്കോ: മെല്റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച് പ്രഗ്നനാന്ദ. വിയറ്റ്നാമിന്റെ ലിയെം ക്വാങ്ങ് ലെയെ 3-0 ന് തോല്പിച്ച് ശക്തമായ തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്.
41 നീക്കങ്ങളില്‍ ആദ്യ ജയം നേടിയ പ്രഗ്നനാന്ദ 46 നീക്കങ്ങളില്‍ രണ്ടാം ജയവും 53 നീക്കങ്ങളിള്‍ മൂന്നാം ജയവും നേടി. ഈ വിജയത്തോടെ പ്രഗ്നാനന്ദ നാല് പോയിന്റുകള്‍ നേടി നാലാംസ്ഥാനത്തെത്തി.
തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ ഒമ്പത് പോയിന്റുകള്‍ വീതം നേടി ജാന്‍ ക്രിസ്റ്റഫ് ഡുഡയും മാഗ്നസ് കാള്‍സനും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ അനീഷ് ഗിരി നാല് പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്.
ആദ്യ രണ്ട് റൗണ്ടുകളില്‍ തോറ്റ പ്രഗ്നാനന്ദ ശക്തമായ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്. രണ്ടാം റൗണ്ടില്‍ ആറ് ഗെയിമുകള്‍ നീണ്ട പോരട്ടത്തിനൊടുവിലാണ് പ്രഗ്നാനന്ദ ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ അനിഷ് ഗിരിയുമായി തോറ്റത് (3.5-2.5). ആദ്യ രണ്ട് ഗെയിം നേടിയ ശേഷമായിരുന്നു പ്രഗ്നാനന്ദയുടെ തോല്‍വി. ആദ്യ ഗെയിം 33 നീക്കങ്ങളില്‍ വിജയിച്ച പ്രഗ്നാനന്ദ രണ്ടാം ഗെയിമും അനായാസം വിജയിച്ചതായിരുന്നു. പിന്നീടാണ് മൂന്നും നാലും ഗെയിമുകള്‍ അനീഷ് ഗിരി ജയിച്ചതോടെ ടൈ ബ്രേക്ക് ഗെയിമിലേക്ക് മത്സരം നീണ്ടു. ആദ്യത്തേത് അനീഷ് ഗിരി വിജയിക്കുകയും രണ്ടാമത്തേത് സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെ പ്രഗ്നാനന്ദ തോല്‍ക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മാമെഡയറോവുമായി പ്രഗ്നാനാനന്ദ പൊരുതി തോല്‍ക്കുകയായിരുന്നു. നാല് ഗെയിമുകളില്‍ മൂന്നാമത്തേതില്‍ വിജയിച്ചെങ്കിലും രണ്ട് ജയവും ഒരു സമനിലയും വഴി 2.5-1.5 പോയിന്റുകള്‍ക്ക് ഷഖ്രിയാര്‍ വിജയിച്ചു.
ഫോം നഷ്ടപ്പെട്ട ഇന്ത്യയുടെ അര്ജുന് എരിഗെയ്സി മൂന്നാം റൗണ്ടിലും തോറ്റു. അമേരിക്കയുടെ ഗ്രാന്റ് മാസ്റ്റര്‍ വെസ്ലി സോയാണ് 0.5-2.5 പോയിന്റുകള്‍ക്ക് അര്ജുന് എരിഗെയ്സിയെ തോല്പിച്ചത്.
ആകെ എട്ട് ഗ്രാന്റ് മാസ്റ്റര്‍മാരാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നത്. 2.1 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഓരോ കളി ജയിച്ചാലും 7500 ഡോളര്‍ വീതം വേരെയും ലഭിക്കും.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ അഭിമാനം പ്രഗ്നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് വിശ്വമാമാങ്കം; ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം
വെറും 39 നീക്കങ്ങള്‍; ചെസ്സിലെ രാജാവ് കാള്‍സനെ മുട്ട് കുത്തിച്ച് ഇന്ത്യയുടെ 16കാരന്; ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം
ഏഷ്യന്‍ കോണ്ടിനെന്റല് ചെസില്‍ പ്രഗ്നാനന്ദയ്ക്ക് കിരീടം; 2023ലെ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പ്രഗ്നാനന്ദ യോഗ്യത നേടി