×
login
ഇറാനെയും ദക്ഷിണ കൊറിയയെയും കീഴടക്കി; ബാസ്‌ക്കറ്റ്‌ബോളില്‍ ചരിത്രമെഴുതി ഇന്ത്യ

അഞ്ചാം സ്ഥാനത്തിനുള്ള കളിയില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത് (90-80). ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ഏഷ്യയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് കൊറിയ. ലോക റാങ്ങിങ്കില്‍ 32-ാം സ്ഥാനക്കാരായ അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ 2015ലെ ചാമ്പ്യന്മാരുമാണ്. റാങ്കിങ്ങില്‍ അമ്പതിലാണ് ഇന്ത്യ.

ദോഹ: അണ്ടര്‍ 16 ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ത്യക്ക് സമ്മോഹന നേട്ടം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ അഞ്ചാമതെത്തി. ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോളിലെ കരുത്തരായ ഇറാനെയും ദക്ഷിണ കൊറിയയെയും കീഴടക്കിയാണിതെന്നത് അഭിമാനമായി. 2009, 11 വര്‍ഷങ്ങളില്‍ പത്താമതെത്തിയതാണ് ഇന്ത്യയുടെ മുന്‍പത്തെ വലിയ നേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം തവണയും ഓസ്‌ട്രേലിയ ജേതാക്കളായി.  

അഞ്ചാം സ്ഥാനത്തിനുള്ള കളിയില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത് (90-80). ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ഏഷ്യയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് കൊറിയ. ലോക റാങ്ങിങ്കില്‍ 32-ാം സ്ഥാനക്കാരായ അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ 2015ലെ ചാമ്പ്യന്മാരുമാണ്. റാങ്കിങ്ങില്‍ അമ്പതിലാണ് ഇന്ത്യ.  


കൊറിയയ്‌ക്കെതിരെ ആദ്യ ക്വാര്‍ട്ടര്‍ 30-19ന് നേടിയ ഇന്ത്യ, ആ മുന്‍തൂക്കം നിലനിര്‍ത്തി. ക്യാപ്റ്റന്‍ ലോകേന്ദ്ര സിങ് 29 പോയിന്റ് നേടി. ജയ്ദീപ് റാത്തോഡ് (20), ഹര്‍ഷ് ദാഗര്‍ (19), കുശാല്‍ സിങ് (18) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഏഴാം സ്ഥാനക്കാര്‍ക്കുള്ള കളിയിലാണ് ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുള്ള ഇറാനെ തോല്‍പ്പിച്ചത് (83-78). കടുത്ത പോരാട്ടത്തില്‍ ടൈബ്രേക്കറിലായിരുന്നു ജയം. ഹര്‍ഷ് ദാഗറാണ് കളിയിലെ ടോപ് സ്‌കോറര്‍, 25 പോയിന്റ്. കുശാല്‍ സിങ് (19), ലോകേന്ദ്ര (15) എന്നിവര്‍ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.  

ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ കളിച്ച ഇന്ത്യ, ആദ്യ കളിയില്‍ ഓസ്‌ട്രേലിയയോട് തോറ്റു (47-95), ഖത്തര്‍ (77-51), ബഹറിന്‍ (80-41) ടീമുകളെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചു (97-53). ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടത്തില്‍ ജപ്പാനോട് തോറ്റു (84-91). ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.  

ഇവര്‍ താരങ്ങള്‍: ലോകേന്ദ്ര സിങ് (നായകന്‍), ജയ്ദീപ് റാത്തോഡ്, മുഹമ്മദ് ഇഷാന്‍, ഹര്‍ഷ് ദാഗര്‍, കുശാല്‍ സിങ്, സാഹിബ്ജിത് സിങ് ഭുല്ലര്‍, ജന്‍മേജയ് സിങ്, ലാവിഷ്, അഭിമന്യു ഗോവിന്ദരാജന്‍, സഞ്ജു ഗാജ്ഭിയെ, കുശാല്‍ ഗൗഡ, ഷെയ്ഖ് ഫയാസ്. മുഖ്യ പരിശീലകന്‍ വാസ്ലിന്‍ മാറ്റിക്, പരിശീലകന്‍ മോഹിത് ഭണ്ഡാരി.

  comment
  • Tags:

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.