സൂറിച്ച് : ഡയമണ്ട് ലീഗ് ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 88.44 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഒന്നാമതായത്. ഡമയണ്ട് ലീഗ് ഫൈനലില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര.
രണ്ടാം ശ്രമത്തിലാണ് അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് വെള്ളി. 86.94 മീറ്ററാണ് വാല്ഡെജിന് എറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: