×
login
ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: നിഖാത് സരീന്‍ രണ്ടാം റൗണ്ടില്‍

സരീന്റെ ആക്രമണത്തില്‍ അനാഖനിമിന് അടിപതറി. മത്സരം തുടങ്ങിയതു മുതല്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഒടുവില്‍ റഫറി മത്സരം നിര്‍ത്തി സരീനെ വിജയിയായി പ്രഖ്യാപിച്ചു.

ന്യൂദല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാമ്പ്യന്‍ നിഖാത് സരീന് മിന്നും തുടക്കം. 50 കിലോ വിഭാഗത്തില്‍ അസര്‍ബെയ്ജാന്റെ അനാഖനിം ഇസ്മായിലോവ ഇടിച്ചു വീഴ്ത്തി സരീന്റെ മുന്നേറ്റം. സരീന്റെ ആക്രമണത്തില്‍ അനാഖനിമിന് അടിപതറി. മത്സരം തുടങ്ങിയതു മുതല്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഒടുവില്‍ റഫറി മത്സരം നിര്‍ത്തി സരീനെ വിജയിയായി പ്രഖ്യാപിച്ചു.

അടുത്ത റൗണ്ടില്‍ കഴിഞ്ഞ വര്‍ഷത്തെ ആഫ്രിക്കന്‍ ചാമ്പ്യന്‍ റൗമയസ ബൗലാമാണ് നിഖാത് സരീന്റെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരമായ സാക്ഷിയും രണ്ടാം റൗണ്ടില്‍ 52 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ മാര്‍ട്ടിനെസ് മരിയ ജോസിനെ കീഴടക്കി (5-0). സാക്ഷി ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.