×
login
ബ്രസീലിന് തകര്‍പ്പന്‍ ജയം; ബ്രിട്ടനും സ്വീഡനും മുന്നോട്ട്

രണ്ടാം പകുതിയില്‍ വീണ്ടും ആക്രമിച്ച് കളിച്ച ബ്രസീല്‍ മൂന്ന് ഗോള്‍ കൂടി നേടി ജയം ആഘോഷമാക്കി. 2016ലെ റിയോ ഒളിമ്പിക്‌സിലും ചൈന ബ്രസീലിനോട് തോറ്റിരുന്നു.

ടോക്കിയോ: ഇന്നലെ തുടങ്ങിയ വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബ്രിട്ടനും സ്വീഡനും അനായാസ വിജയത്തോടെ തുടങ്ങി. ബ്രിട്ടനും ചിലെയും തമ്മിലുള്ള മത്സരത്തോടെയായിരുന്നു മത്സരങ്ങളുടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രിട്ടന്റെ ജയം. എലന്‍ വൈറ്റിന്റെ അരട്ട ഗോളാണ് ബ്രിട്ടനെ വിജയത്തിലേക്കെത്തിച്ചത്. രണ്ടാം മത്സരത്തിലായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ പോരാട്ടം. ചൈനയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ജയം. എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ബ്രസീല്‍ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടി. മാര്‍ട്ടയുടെയും ദെബിനയുടെയും ആദ്യ പകുതിയില്‍ ഗോള്‍ നേടി.  

രണ്ടാം പകുതിയില്‍ വീണ്ടും ആക്രമിച്ച് കളിച്ച ബ്രസീല്‍ മൂന്ന് ഗോള്‍ കൂടി നേടി ജയം ആഘോഷമാക്കി. 2016ലെ റിയോ ഒളിമ്പിക്‌സിലും ചൈന ബ്രസീലിനോട് തോറ്റിരുന്നു. ചൈനയുടെ പ്രതിരോധത്തിലേറ്റ മങ്ങലാണ് ബ്രസീലിന് ഗോള്‍ അവസരങ്ങള്‍ തുറന്ന് നല്‍കിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുഎസ്എയെ കീഴടക്കി. സ്റ്റിന ബ്ലാക്ക്‌സ്റ്റീനസിന്റെ ഇരട്ട ഗോളാണ് സ്വീഡന് ജയം നല്‍കിയത്. 25, 54 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 72-ാം മിനിറ്റില്‍ ലിനാ ഹര്‍ട്ടിക്കും സ്വീഡനായി ഗോള്‍ നേടി. മികച്ച ഫോമിലായിരുന്ന യുഎസ്എ നീണ്ട നാളായി പരാജയപ്പെട്ടിരുന്നില്ല.  

 

 

 

  comment
  • Tags:

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.