×
login
'രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളികളാകുന്നത് അഭിമാനമായി കാണണം'; ഐക്യദീപം തെളിയിക്കാന്‍ പിടി ഉഷയും

കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ്. രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. പ്രത്യാശയുടെ ദീപം തെളിയിക്കല്‍ രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ എല്ലാവരും പങ്കെടുക്കണം. പങ്കാളികളാകുന്നത് അഭിമാനമായി കാണണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ പ്രധാനപ്പെട്ട കായിക താരങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പിടി ഉഷയും പങ്കെടുത്തിരുന്നു.

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യ ഒറ്റക്കെട്ടാണെന്നുള്ള സന്ദേശം നല്‍കുന്ന ഐക്യദീപം തെളിയിക്കാന്‍  പിടി ഉഷയും. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കുടുംബത്തോടൊപ്പം ചിരാത് തെളിയിക്കുമെന്ന് ഉഷ വ്യക്തമാക്കി. കോഴിക്കോട്ടുള്ള വീട്ടില്‍ കൊറോണയെ പ്രതിരോധിക്കുന്ന എല്ലാവര്‍ക്കും ആദരവ് അര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഉഷ പറഞ്ഞു. മതാവ് ടിവി ലക്ഷ്മി. ഭര്‍ത്താവ് ശ്രീനിവാസന്‍, മകന്‍ ഉജ്വല്‍ ശ്രീനിവാസനും ദീപം തെളിയിക്കാന്‍ ഒപ്പമുണ്ടാകും. കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ്. രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. പ്രത്യാശയുടെ ദീപം തെളിയിക്കല്‍ രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ എല്ലാവരും പങ്കെടുക്കണം. പങ്കാളികളാകുന്നത് അഭിമാനമായി കാണണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ പ്രധാനപ്പെട്ട കായിക താരങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പിടി ഉഷയും പങ്കെടുത്തിരുന്നു.  

ഭാരതം ഒറ്റക്കെട്ടാണെന്ന് സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്വാനം ചെയ്ത സമൂഹഐക്യ ജ്യോതിയെ സംസ്ഥാനം ഒന്നടങ്കം ഏറ്റെടുത്തു. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക ആത്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ പിന്തുണയുമായി രംഗത്തുവന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഉന്നടങ്കം പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തതോടെ രാഷ്ട്രീയം മറന്ന് കേരളജനതയും കൊറോണയ്ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധത്തിന്റെ ഭാഗഭാക്കായി.

സിനിമാ രംഗത്തെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനമന്ത്രിയെ അനുകൂലിച്ച് പോസ്റ്റുകള്‍ ഇട്ടു. നടി അനുശ്രീ, സുരഭി ലക്ഷ്മി ജോയ് മാത്യു, ഉണ്ണിമുകുന്ദന്‍, മണിക്കുട്ടന്‍, സംവിധായകന് പ്രിയദര്‍ശന്‍, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച് രംഗത്തുവന്നു.

 

 

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.