×
login
96-ലെ ലോകകപ്പ്‍ ചിത്രം പങ്കുവച്ച് മുന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്; കരിയറിലെ ഏക നേട്ടമെന്ന് പാക്ക് മാധ്യമപ്രവര്‍ത്തകന്‍, പിന്നാലെ ക്ലാസ് മറുപടി

'പ്രസാദിന്റെ കരിയറിലെ ഏക നേട്ടം' എന്ന പ്രതികരണവുമായി പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍

ന്യൂദല്‍ഹി: 1996-ലെ ലോകകപ്പില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആമിര്‍ സൊഹൈലിന്റെ വിക്കറ്റ് എടുക്കുന്ന മനോഹരമായ ചിത്രം വെങ്കടേഷ് പ്രസാദ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. പ്രസാദ് പറയുന്നത് അനുസരിച്ച്, ഒരു പന്ത് സൊഹൈല്‍ ബൗണ്ടറി പായിച്ചത് തന്നെ 'ഇന്ദിരാനഗര്‍ കാ ഗുണ്ട' ആക്കി മാറ്റിയശേഷമുള്ള അടുത്ത പന്തിലായിരുന്നു അദ്ദേഹം  ആമിറിനെ ബൗള്‍ഡ് ആക്കിയത്. 'പ്രസാദിന്റെ കരിയറിലെ ഏക നേട്ടം' എന്ന പ്രതികരണവുമായി പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ പിന്നാലെയെത്തി. 

എന്നാല്‍ തന്നെ പരിഹസിക്കാന്‍ ശ്രമിച്ച പാക്ക് പത്രപ്രവര്‍ത്തകന് ഗംഭീര മറുപടിയാണ് പ്രസാദ് നല്‍കിയത്. 'അല്ല നജീബ് സഹോദരാ. ശേഷവും കുറച്ചു നേട്ടങ്ങളുണ്ടായിട്ടുണ്ട്. 1999-ല്‍ ഇംഗ്ലണ്ടില്‍ നടന്ന അടുത്ത ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അവര്‍ക്ക് 228 റണ്‍സ് പിന്തുടരാനായില്ല. ദൈവം അനുഗ്രഹിക്കട്ടെ'.- പ്രസാദ് കുറിച്ചു.

 മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനുമാണ് വെങ്കടേഷ് പ്രസാദ്.  ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ് ആപ്ലിക്കേഷനായ 'ക്രഡ്' എന്ന കമ്പനിയുടെ പുതിയ പരസ്യത്തില്‍ 'ഇന്ദിരാ നഗറിലെ ഗുണ്ട'യാണ് താനെന്ന  മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ വാചകം കഴിഞ്ഞദിവസം ട്വറ്ററില്‍ ട്രന്‍ഡിംഗ് ആയിരുന്നു.  

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.