×
login
പ്രഗ്നാനന്ദ‍ ദുബായില്‍; ദുബായ് ഓപ്പണ്‍ചെസ്‍സില്‍ പ്രഗ്നാനന്ദയ്ക്ക് ജയത്തോടെ തുടക്കം

അമേരിക്കയിലെ മയാമിയില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ചെസ്സില്‍ അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദ ദുബായില്‍ നടക്കുന്ന ക്ലാസിക് ഓപ്പണ്‍ ചെസ്സ് ടൂര‍്ണ്ണമെന്‍റില്‍ ജയത്തോടെ തുടക്കം കുറിച്ചു.

ദുബായ്: അമേരിക്കയിലെ മയാമിയില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ചെസ്സില്‍ അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദ ദുബായില്‍ നടക്കുന്ന ക്ലാസിക് ഓപ്പണ്‍ചെസ്സ് ടൂര‍്ണ്ണമെന്‍റില്‍ ജയത്തോടെ തുടക്കം കുറിച്ചു.  കഴിഞ്ഞ ദിവസം അമേരിക്കയിലെ മയാമിയിലെ എഫ് ടിഎക്സ് ചെസ് ടൂര്‍ണ്ണമെന്‍റിന് ശേഷം ദുബായില്‍ എത്തുകയായിരുന്നു. 

ഷേഖ് സയീദ് ബിന്‍ ഹംദാന്‍ അല്‍ മഖ്തൂം ഹാളില്‍ നടക്കുന്ന മത്സരത്തില്‍ പ്രഗ്നാനന്ദ ഇറാന്‍റെ റെസ മഹ്ദാവിയെ തോല്‍പിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നാലാം റാങ്കുകാരനാണ് പ്രഗ്നനാനന്ദ. പ്രഗ്നാനന്ദയുടെ ഇപ്പോഴത്തെ ഫിഡെ റേറ്റിംഗ് 2661 ആണ്. റഷ്യക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അലെക്സാണ്ടര്‍ പ്രെഡ്കെ ആണ് ഈ ദുബായ് ഓപ്പണില്‍ ഒന്നാം റാങ്കുകാരന്‍. ഇദ്ദേഹത്തിന്‍റെ ഫിഡെ റേറ്റിംഗ് 2692 ആണ്.  


ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റാങ്കുകാരനായ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയുടെ ഫിഡെ റാങ്കിങ് 2689 ആണ്. ഇറാന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അമിന്‍ താബതബെയ് മൂന്നാം റാങ്കുകാരനാണ് - ഫിഡെ റേറ്റിംഗ് 2664. ഇവരെല്ലാം ആദ്യ റൗണ്ടില്‍ വിജയിച്ചു. ആകെ 172 താരങ്ങള്‍ മത്സരിക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ 78 ഇന്ത്യക്കാര്‍ മത്സരിക്കുന്നു. ഇന്ത്യക്കാരില്‍ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത് അര്‍ജുന്‍ എരിഗെയ്സി ആണ്.  

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. ആകെ 50,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യന് 13000 ഡോളര്‍ ലഭിയ്ക്കും. 

    comment

    LATEST NEWS


    ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.