×
login
'അവള്‍ ഇനി പ്രധാനമന്ത്രിക്കൊപ്പം ഐസ്‌ക്രീം കഴിക്കും'; ചരിത്ര വെങ്കലത്തിന് പിന്നാലെ പ്രതികരണവുമായി പി വി സിന്ധുവിന്റെ അച്ഛന്‍

ഒളിംപിക്‌സിന് മുന്‍പ് കായിക മമാങ്കത്തിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ സംവദിച്ചിരുന്നു.

ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു വെങ്കലം സ്വന്തമാക്കിയത് ചൈനയുടെ ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും മെഡല്‍ പട്ടികയില്‍ ഇടംനേടി സിന്ധു അപൂര്‍വ നേട്ടവും സ്വന്തമാക്കി. ഒളിംപിക്‌സിന് മുന്‍പ് കായിക മമാങ്കത്തിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ സംവദിച്ചിരുന്നു. സിന്ധുവിന്റെ ഭക്ഷണ ക്രമത്തെക്കുറിച്ച് ചോദിച്ച പ്രധാനമന്ത്രി മുന്നൊരുക്കത്തിന്റെ ഭാഗമായി ഏറെ ഇഷ്ടമുള്ള ഐസ്‌ക്രീം ഉപേക്ഷിച്ചിരുന്നുവോയെന്നും തിരക്കിയിരുന്നു. 

മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുമെന്നും മോദി തുടര്‍ന്ന് ഉറപ്പ് നല്‍കി. ടോക്കിയോയില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ പി വി സിന്ധു പ്രധാനമന്ത്രിയുടെ വാഗ്ദാനം സ്വീകരിക്കുമെന്ന് മെഡല്‍ നേട്ടത്തിന് പിന്നാലെ പിതാവ് പി വി രമണ പ്രതികരിച്ചു.പ്രധാനമന്ത്രി സിന്ധുവിന് നല്‍കിയ പ്രോത്സാഹനത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞതിങ്ങനെ: 

'താങ്കള്‍ പോകൂ. തിരിച്ചെത്തുമ്പോള്‍ നമുക്ക് ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാം' എന്ന് മോദി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് പി വി സിന്ധു തീര്‍ച്ചയായും പോയി പ്രധാനമന്ത്രിക്കൊപ്പം ഐസ്‌ക്രീം കഴിക്കുമെന്നും രമണ കൂട്ടിച്ചേര്‍ത്തു. പി വി സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ച നാല് ഒളിംപ്യന്‍മാരില്‍ ഒരാളാണ് സിന്ധുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.