×
login
ഇന്ത്യന്‍ അഭിമാനം പ്രഗ്‌നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ഈ കൗമാരക്കാരന്‍.

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ കീഴടക്കി ലോകശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ കൗമാരതാരം ആര്‍. പ്രഗ്‌നാനന്ദയ്ക്ക് എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ വീണ്ടും മിന്നും ജയങ്ങള്‍. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോ, മുന്‍ ലോക ചാമ്പ്യനായ അലക്‌സാണ്ട കോസ്‌റ്റെനിയൂക്ക് എന്നീ താരങ്ങളെയാണ് പ്രജ്ഞാനന്ദ അട്ടിമറിച്ചത്. ഈ വിജയങ്ങളുടെ കരുത്തില്‍ പ്രഗ്‌നാനന്ദ 15 പോയന്റുമായി 12ാം സ്ഥാനത്തെത്തി. എസിപെന്‍കോയെ 42 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രഗ്‌നാനന്ദ വിജയം കണ്ടത്. കോസ്‌റ്റെനിയൂക്കിനെതിരേ 63 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടി.  

ഇതിനുമുന്‍പ് ശക്തനായ നോദിര്‍ബെക് അബ്ദുസത്തറോവിനെ സമനിലയില്‍ തളയ്ക്കാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞിരുന്നു. ആകെ 15 റൗണ്ട് മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. ആദ്യ എട്ടിനുള്ളില്‍ വരുന്ന താരങ്ങള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും.


ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ഈ കൗമാരക്കാരന്‍. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് കഴിഞ്ഞ ദിവസം ലോക ചാമ്പ്യനെ പ്രഗ്‌നാനന്ദ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദയുടെ ആദ്യ വിജയമാരുന്നു അത്. 39 നീക്കങ്ങള്‍ക്കാണ് പ്രഗ്‌നാനന്ദ ലോക ചാമ്പ്യനെ വീഴ്ത്തിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരന്‍ കാള്‍സിന് മുന്നിലെത്തിയത്. എന്നാല്‍, നാലാം പോരാട്ടത്തില്‍ പ്രഗ്‌നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.