മാഡ്രിഡ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നു. അടുത്ത മാസം നടക്കുന്ന മാഡ്രിഡ് ഓപ്പണല്‍ മത്സരിക്കാന്‍ ഈ സ്വിസ്് താരം പേര് രജിസ്റ്റര്‍ ചെയ്തു.
അമ്പത്തിയാറു താരങ്ങള്‍ മാറ്റുരയ്ക്കുന്ന മാഡ്രിഡ്് ഓപ്പണ്‍ മെയ് രണ്ട് മുതല്‍ ഒമ്പത് വരെ നടക്കും. ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരും മാഡ്രിഡ് ഓപ്പണില്‍ മത്സരിക്കും. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്്ക്ക് വിധേയനായ ഫെഡറര്‍ അടുത്തിടെ ദോഹയില്‍ നടന്ന ഖത്തര്‍ ഓപ്പണില്‍ മത്സരിച്ചിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: