ഒസ്ലോ: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍. 59 കിലോ വിഭാഗത്തില്‍ ലോകചാമ്പ്യനെ മലര്‍ത്തിയടിച്ച് സരിത മോര് സെമിയിലെത്തി. നിലവിലെ ചാമ്പ്യനായ ലിന്‍ഡ മൊറെയ്സിനെ തോല്‍പ്പിച്ചാണ് സരിത സെമിയിലെത്തിയത്. രണ്ടിനെതിരെ എട്ട് പോയിന്റുകള്‍ക്ക് ആധികാരികമായിരുന്നു വിജയം. 2019ലെ ലോക ചാമ്പ്യനായ കാനഡയുടെ ലിന്‍ഡ ഇത്തവണയും വിജയം ഉറപ്പിച്ചാണ് ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍, ഇന്ത്യന്‍ താരം ലിന്‍ഡയെ തോല്‍പ്പിച്ചു. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും സെമിയിലേക്ക് എത്തി. മങ്കോളിയയുടെ ദാവാഷിമെഗ് എര്ക്കമ്പയാറിനെ 5-1ന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: