ടോക്കിയോ: ഇന്ത്യന്‍ താരം സതീഷ് കുമാര്‍ ഒളിമ്പിക്സ് ബോക്സിങ്ങ് സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിന്റെ (91+) ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇതാദ്യമായി ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ സതീഷ് കുമാര്‍ ജമൈക്കയുടെ റികാര്‍ഡോ ബ്രൗണിനെ തോല്്പ്പിച്ചാണ് അവസാന എട്ടിലൊന്നായത്. ഒരു ജയം കൂടി നേടിയാല്‍ സതീഷ് കുമാറിന് മെഡല്‍ ഉറപ്പാകും.
രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവായ സതീഷ് കുമാര്‍ റികാര്ഡോക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒടുവില്‍ 4-1 ന്് സതീഷ്കുമാര്‍ വിജയം നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍ നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെകിസ്ഥാന്റെ ബഖോധിര് ജലോലോവിനെ നേരിടും. അസര്‍ബൈജാന്റെ മുഹമ്മദ് അബദുള്ളയെ 5- 0 ന് തകര്‍ത്താണ് ജലോലോവ് ക്വാര്‍ട്ടറിലെത്തിയത്. സതീഷ് കുമാര്‍ ഇതുവരെ ജലോലോവിനെതിരെ വിജയം നേടിയിട്ടില്ല. എന്നിരുന്നാലും ക്വാര്‍ട്ടറില്‍ സതീഷ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന്് ഇന്ത്യന്‍ ബോക്സിങ് ഹൈപെര്ഫോമിങ് ഡയറക്ടര്‍ സാന്റിയാഗോ നീവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: