മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും അമേരിക്കന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക ദ്യോക്കോവിച്ചും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവും ഡൊമിനിക് തീമും രണ്ടാം റൗണ്ടിലെത്തി.
അമേരിക്കയുടെ സെറീന വില്യംസ് ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ ലോറ സീഗിമണ്ടിനെ അനായാസം തോല്‍പ്പിച്ചു. സ്കോര്‍: 6-1,6-1. മൂന്നാം സീഡ് നവോമി ഒസാക്ക 6-1, 6-2ന് അനസ്താസിയയെ പരാജയപ്പെടുത്തി. നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഇഗ സ്വയ്ടെക്ക് 6-1, 6-3ന് നെതര്‍ലന്‍ഡിന്റെ അരാന്ത്സ റസിനെ തോല്‍പ്പിച്ചു. മുന്‍ ചാമ്പ്യനായ എയ്ഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ ബെര്‍നാര്‍ഡ പെറ അട്ടിമറിച്ചു. സ്കോര്‍: 6-0, 6-4.
സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-1, 6-2. ഫ്രാന്‍സിന്റെ ഗേല്‍ മോണ്‍ഫില്‍സും ആദ്യ റൗണ്ടില്‍ പുറത്തായി. മോണ്‍ഫില്‍സിനെ പുതുമുഖമായ ഫിന് എമില്‍ കീഴടക്കി. സ്കോര്‍: 3-6, 6-4,7-5,3-6, 6-3. ഡൊമിക് തീം കസാക്സ്ഥാന്റെ മിഖേയേല്‍ കുകുഷ്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 7-6, 6-2, 6-3. അലക്സാണ്ടര്‍ സ്വെരേവ് മാര്‍ക്കോസ് ജിറോണിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-7,7-6,6-3,6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: