×
login
കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്‍റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും‍ നേട്ടമായി

ഇന്ത്യന്‍ കായികരംഗത്തുള്ളവര്‍ക്ക് പണവും ആഗോളസൗകര്യവും വേണമായിരുന്നു. അനുരാഗ് താക്കൂര്‍ അത് രണ്ടും നല്‍കി. അതോടെ കായികരംഗം ആഗോളനിലവാരത്തില്‍ പൂത്തുലഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ 22 സ്വര്‍ണ്ണമുള്‍പ്പെടെയുള്ള 61 മെഡലുകളുടെ കുതിപ്പിന് പിന്നില്‍ യുവാവായ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്‍റെ അശ്രാന്ത പരിശ്രമവുമുണ്ട്

ന്യൂദല്‍ഹി: ഇന്ത്യന്‍ കായികരംഗത്തുള്ളവര്‍ക്ക് പണവും ആഗോളസൗകര്യവും വേണമായിരുന്നു. അനുരാഗ് താക്കൂര്‍ അത് രണ്ടും നല്‍കി. അതോടെ കായികരംഗം ആഗോളനിലവാരത്തില്‍ പൂത്തുലഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ 22 സ്വര്‍ണ്ണമുള്‍പ്പെടെയുള്ള 61 മെഡലുകളുടെ കുതിപ്പിന് പിന്നില്‍ യുവാവായ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്‍റെ അശ്രാന്ത പരിശ്രമവുമുണ്ട്. ഇന്ത്യയ്ക്ക് മെഡലുകള്‍ നിറയെ ലഭിക്കാന്‍ സാധ്യതയുള്ള ഷൂട്ടിംഗ് എന്ന ഇനം കോമണ്‍വെല്‍ത്തില്‍ ഇല്ലാതിരിന്നിട്ടുമാണ് 61 മെഡലുകള്‍ എന്നോര്‍ക്കണം. 

മുന്‍ ബിസിസി ഐ അധ്യക്ഷനായിരുന്ന അനുരാഗ് താക്കൂറിന് ലോകനിലവാരത്തിലേക്ക് കായിക താരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍  ഒരു പിടി പരിഷ്കാരങ്ങള്‍ നടപ്പാക്കുക വഴി അദ്ദേഹം ഇന്ത്യയെ ആഗോള കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ്.  മോദി കായികരംഗം ഈ യുവമന്ത്രിയെ ഏല്‍പിക്കുമ്പോള്‍ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. അത് സാര്‍ത്ഥകമായി. 

താഴെത്തട്ടിലെ  സ്പോര്‍ട്സ് സൗകര്യങ്ങള്‍ ആധുനികമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഖേലോ ഇന്ത്യ സംവിധാനം അനുരാഗ് താക്കൂറിന്‍റെ പദ്ധതിയായിരുന്നു. ഒപ്പം യുവ അത് ലറ്റുകള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശീലനം ഉറപ്പാക്കുക എന്ന പദ്ധതിയും വലിയൊരു വിപ്ലവം സൃഷ്ടിച്ചു.  

കോമണ്‍ വെല്‍ത്തിലെ ഇന്ത്യയുടെ പ്രകടനം ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ഒതുങ്ങിയില്ല. പകരം പരമ്പരാഗതമായി സ്വര്‍ണ്ണം വന്നു ചേരുന്ന ഗുസ്തിയും ബോക്സിങ്ങും മാത്രമായിരുന്നില്ല ഇക്കുറി ഇന്ത്യന്‍ താരങ്ങളെ അനുഗ്രഹിച്ചത്. ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനങ്ങളില്‍ വരെ സ്വര്‍ണ്ണം എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി. ടോക്യോ ഒളിമ്പിക്സില്‍ നീരജ് ചോപ്ര 90 മീറ്ററിന് മുകളില്‍ എറിഞ്ഞപ്പോള്‍ ഈ യുവമന്ത്രി കൊണ്ടുവന്ന ശാസ്ത്രീയ പരിശീലനം എന്ന മന്ത്രത്തിന്‍റെ വിജയത്തുടക്കം മാത്രമായിരുന്നു. പിന്നീട് പാരാലിമ്പിക്സിലും ഇന്ത്യ തിളങ്ങിയപ്പോള്‍ ഈ മു‍ന്‍ ബിസിസി ഐ അധ്യക്ഷന് ഒരു കാര്യം മനസ്സിലായി. തന്‍റെ പരിഷ്കാരങ്ങള്‍ ശരിയായ ദിശയിലാണ്. ഇപ്പോഴിതാ ബര്‍മിങ്ഹാമിലെ കോമണ്‍വെല്‍ത്തില്‍ ആ പരിശ്രമങ്ങളുടെ ഫലം പൂത്തുലഞ്ഞിരിക്കുന്നു.  

അത്ലറ്റിക്സില്‍  മലയാളി താരങ്ങളായ എല്‍ദോസ് പോളും അബൂബക്കറും നേടിയ  ട്രിപ്പിള്‍ ജംപിലെ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ പാതവെട്ടലായിരുന്നു. മികച്ച പരിശീലനത്തോടെ ഇത്തരം കായിക വേദികളിലേക്ക് ഇന്ത്യന്‍ അത് ലറ്റുകള്‍ പോകണം എന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് അനുരാഗ് താക്കൂര്‍ പറയുന്നു. മകിച്ച താരങ്ങള്‍ക്ക് സായിയുടെ കീഴില്‍ അത്ലറ്റുകള്‍ക്ക് മാത്രമായി മിഷന്‍ ഒളിമ്പിക് സെല്‍ എന്ന ഒരു പദ്ധതി തന്നെ രൂപീകരിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത് ഗെയിംസിന് മുന്നോടിയായി മിഷന്‍ ഒളിമ്പിക്സ് സെല്‍ യോഗത്തില്‍ പങ്കെടുത്ത് പുറത്തുവന്ന അനുരാഗ് താക്കൂറിന് ഒരു കാര്യം ഉറപ്പായിരുന്നു. 215 പേര്‍ അടങ്ങുന്ന ഇന്ത്യയുടെ ബര്‍മിങ് ഹാം കോമണ്‍വെല്‍ത് സംഘം ഇക്കുറി ഇന്ത്യയുടെ പതാക ഉയരങ്ങളില്‍ പാറിക്കും. അതു തന്നെ സംഭവിച്ചു. 22 സ്വര്‍ണമെഡലുകളും 16 വെള്ളിമെഡലുകളും 23 വെങ്കലമെഡലുകളും ഉള്‍പ്പെടെ ഇന്ത്യ  61 മെഡലുകളാണ് ആകെ നേടിയത്.  


ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവും ലക്ഷ്യസെന്നും രണ്ട് സ്വര്‍ണ്ണം നേടി. ടേബിള്‍ ടെന്നീസില്‍ അജന്ത ശരത് കമലിന്‍റെ സ്വര്‍ണ്ണം സ്വന്തമാക്കി.  ഭാരോദ്വഹനമായിരുന്നു ഇന്ത്യയ്ക്ക് കൂടുതല്‍ മെഡലുകള്‍ സമ്മാനിച്ച ഒരു ഇനം. മീരാബായ് ചനു (49കിലോ), അചിന്ത ഷ്യൂലി (73 കിലോ), ജെറമി ലാല്‍റിന്നുംഗ (67 കിലോ) എന്നിവര്‍ സ്വര്‍ണ്ണം നേടി.  

ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ, നവീന്‍, വിനേഷ് ഫോഗാട്ട്, സാക്ഷിമാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ സ്വര്‍ണ്ണം നേടി. ബോക്സിങ്ങില്‍ അമിത് പംഗല്‍, നിതു ഗന്‍ഗസ്സും നിഖാത്ത് സരിനും സ്വര്‍ണ്ണം നേടി.  ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-സാത്വിക് sports-authority-of-india/' class='tag_highlight_color_detail'>സായ് രാജ് സഖ്യം ഇംഗ്ലണ്ടിനെ തകര്‍ത്ത് സ്വര്‍ണ്ണം നേടി. ലോണ്‍ ബൗള്‍സില്‍ അസമിലെ നയന്‍മോനി സൈകിയയും ദല്‍ഹിയിലെ പിങ്കിയും വ്യക്തിഗത ഇനത്തിലും ഇന്ത്യ ടീം ഇനത്തിലും സ്വര്‍ണ്ണം നേടി. ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായി സ്വര്‍ണ്ണം നേടി. പാരാ ടേബിള്‍ ടെന്നീസില്‍ ഭാവിന സ്വര്‍ണം നേടി.  പാരവപവര്‍ലിഫ്റ്റിങ്ങില്‍ സുധീര്‍ സ്വര്‍ണം നേടി.  

വിദേശത്തെ കാലാവസ്ഥയില്‍ മികച്ച സൗകര്യങ്ങളോടെ ശ്രദ്ധതെറ്റാതെയുള്ള പരിശീലനം അതാണ് കായികതാരങ്ങള്‍ക്ക് അവസാനഘട്ടത്തില്‍ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നത്. അതിന് മുന്‍പ് മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിശീലനം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ പുതുതായി നിരവധി നാഷണല്‍ സെന്‍റേഴ്സ് ഓഫ് എക്സലെന്‍സുകള്‍ തുറന്നു. എല്ലാം ലോകനിലവാരമുള്ളവ. പല ദേശീയക്യാമ്പുകളും ഇത്തരം കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഇവിടെ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് കണ്ടീഷനിംഗ്, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവ ലഭ്യമാക്കുന്നതായി അനുരാഗ് താക്കൂര്‍ പറയുന്നു. നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷനും സായിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്‍റണും ഇന്ത്യ ഓപ്പണ്‍ ബോക്സിങ്ങും വിദേശ താരങ്ങളുമായി മാറ്റുരയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി. ഇന്ത്യയില്‍ സംഘടിപ്പിച്ച ചെസ് ഒളിമ്പ്യാഡ് മറ്റൊരു പരിശ്രമമായിരുന്നുവെന്നും അനുരാഗ് താക്കൂര്‍ പറയുന്നു.  

ഇതിന് മുന്‍പ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. 2010ല്‍ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 100ല്‍ പരം മെഡലുകള്‍ ഇന്ത്യ വാരിക്കൂട്ടി. 2018ല്‍ ഇന്ത്യ  66 മെഡലുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു. 2002ലും 2006ലും യഥാക്രമം 69 മെഡലുകളോടെയും 50 മെഡലുകളോടെയും ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പക്ഷെ മനസ്സിലാക്കേണ്ട ഒരു കാര്യം 2022ലെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് പ്രധാനമായും സ്വര്‍ണ്ണം സമ്മാനിക്കുന്ന ഷൂട്ടിംഗ് എന്ന ഇനം നിര്‍ത്തി. 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമ്പോള്‍ ഷൂട്ടിംഗില്‍ മാത്രം 16 സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. ഷൂട്ടിംഗ് ഇല്ലാതെ 22 സ്വര്‍ണ്ണം ഉള്‍പ്പെടെ 61 മെഡലുകള്‍ നേടിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കുതിപ്പ് തന്നെയാണ്. 

ഖേലോ ഇന്ത്യ വഴി 2438 കോടി രൂപയാണ് ചെലവഴിച്ചത്. 299 സ്പോര്‍ട്സ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിച്ചു. ലോകനിലവാരത്തിലുള്ള അത്ലറ്റിക് ട്രാക്കുകള്‍, ഫുട്ബാള്‍ മൈതാനങ്ങള്‍ , നീന്തല്‍ക്കുളങ്ങള്‍, ഹോക്കി ടര്‍ഫുകള്‍, ഷൂട്ടിംഗ് റേഞ്ചുകള്‍ എന്നിവ ഗ്രാമങ്ങളിലും അര്‍ധ പട്ടണങ്ങളിലും വരെ ഒരുക്കി. അതുപോലെ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് കായികതാരങ്ങളുടെ ഭാവിയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നതും പ്രധാനമാണ്.  

ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പുതിയ പ്രതിഭകള്‍ വിരിയുന്നു എന്നത് തിരിച്ചറിയാന്‍ സായിയുടെ പ്രത്യേകം പദ്ധതികള്‍ തന്നെ രൂപകല്‍പന ചെയ്തിട്ടുണ്ട്.  ഇനി അടുത്ത ലക്ഷ്യം 2023ലെ ഏഷ്യന്‍ ഗെയിംസും 2024ലെ പാരിസ് ഒളിമ്പിക്സുമാണ്. 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.