ഇന്ത്യയുടെ ട്വന്റി-ട്വന്റി- ടീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ താരം സഞ്ജുസാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ട്രോള്‍ മഴ.
മുംബൈ: ഇന്ത്യയുടെ ട്വന്റി-ട്വന്റി- ടീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ താരം സഞ്ജുസാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ട്രോള്‍ മഴ.
വാസ്തവത്തില്‍ സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് വിക്കറ്റ്കീപ്പര്‍-ബാറ്റ്സ്മാനായ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 20 ഓവറില്‍ 199 റണ്‍സെടുത്തിരുന്നു. അതിനാല്‍ സഞ്ജു സാംസണ് ബാറ്റ് ചെയ്യേണ്ടി വന്നില്ല. ശ്രീലങ്കന്‍ ബാറ്റ്സ്മാനായ ജനിത് ലിയനായഗെയെ വെങ്കടേഷ് അയ്യരുടെ പന്തില്‍ സഞ്ജു സാംസണ് മനോഹരമായ ക്യാച്ചെടുത്തെങ്കിലും അതിനെയും ട്വിറ്ററില്‍ പലരും പരിഹസിച്ചിരുന്നു.
എന്നാല്‍ ഉദ്ഘാടന മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സഞ്ജുവിനെ പൂര്‍ണ്ണമായും പിന്തുണച്ചു. സഞ്ജു സാംസന്റെ ബൗളര്‍മാരെ പ്രഹരമേല്‍പ്പിക്കാനുള്ള കഴിവ് ആസ്ത്രേല്യയില്‍ അത്യാവശ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കേരളതാരമായ സഞ്ജു രാജസ്ഥാന് റോയല്‍സിന്റെ ഐപിഎല്‍ ടീമംഗം കൂടിയാണ്.
'സഞ്ജുവിന് മിടുക്കുണ്ട്. ഐപിഎല്ലില്‍ സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരിക്കുമ്പോള്‍ ഒരു ഇന്നിംഗ്സ് തന്നെ ബാറ്റ് കൊണ്ട് രൂപപ്പെടുത്തുന്ന താരമാണ് സഞ്ജു. വിജയം കൊണ്ടുവരാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. അതാണ് സ്പോര്‍ട്സില്‍ പ്രധാനം. പലര്‍ക്കും മിടുക്കുണ്ട്, പലര്‍ക്കും നൈപുണ്യമുണ്ട്. പക്ഷെ അതെല്ലാം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നറിയുന്നതാണ് പ്രധാനം,'- രോഹിത് ശര്‍മ്മ പറഞ്ഞു.
'എങ്ങിനെയാണ് തന്റെ കഴിവ് പുറത്തെടുക്കേണ്ടത്, എങ്ങിനെ തന്റെ മിടുക്ക് ഉപയോഗിക്കണം എങ്ങിനെ അത് പരമാവധി വികസിപ്പിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് സഞ്ജുവാണ്.'-രോഹിത് ശര്‍മ്മ പറ്ഞ്ഞു. ഇക്കുറി ആസ്ത്രേല്യയില്‍ നടക്കുന്ന ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഉണ്ടാകും.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ അഭിമാനം പ്രഗ്നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം
വെറും 39 നീക്കങ്ങള്‍; ചെസ്സിലെ രാജാവ് കാള്‍സനെ മുട്ട് കുത്തിച്ച് ഇന്ത്യയുടെ 16കാരന്; ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ
ബാര്‍ട്ടി വിരമിച്ചു; വിരമിക്കല്‍ ഒന്നാം നമ്പറില്‍ നില്‍ക്കെ; 25-ാം വയസില്‍ ടെന്നീസ് കോര്‍ട്ട് മതിയാക്കി ആഷ്ലി ബാര്‍ട്ടി
ചെസ് ഒളിമ്പ്യാഡ്: ദീപശിഖാ റാലിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി