ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും റഷ്യയുടെ അര്ത്യുഷ് ലോപ്്സാനും തമ്മിലുള്ള ഇടി മത്സരം പത്തൊമ്പതിന് നടക്കും. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജേന്ദര്‍ മത്സരിക്കാനിറങ്ങുന്നത്. വിജേന്ദറും ലോപ്സാനും തമ്മിലുള്ള സൂപ്പര്‍ മിഡില്‍ വെയ്റ്റ് (76 കിലോഗ്രാം) മത്സരം ഈ മാസം പത്തൊമ്പതിന് ഗോവയിലെ പനാജിയില്‍ മെജസ്റ്റിക് പ്രൈഡ് കാസിനോ ഷിപ്പിന്റെ ഡക്കിലാണ് നടക്കുക. വിജേന്ദര്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എട്ട് നോക്കൗട്ടുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. അതേസമയം ലോപ്സാന് ആറു മത്സരങ്ങളില്‍ രണ്ട് നോക്കൗട്ട് അടക്കം നാലു വിജയങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: