×
login
വി.പ്രണവും‍ ഗ്രാന്‍റ് മാസ്റ്ററായി;ഇന്ത്യയ്ക്ക് ചെസില്‍ 75 ഗ്രാന്‍റ്മാസ്റ്റര്‍മാര്‍;‍‍ 75ാം സ്വാതന്ത്ര്യദിനം‍ ആഘോഷിക്കവേ ഭാരതത്തിന് ചെസ്സിന്‍റെ ഇരട്ടിമധുരം

ചെസ്സില്‍ ഭാരതത്തിന്‍റെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ള 16കാരന്‍ വി. പ്രണവ് ഇപ്പോള്‍ റൊമാനിയയിലാണ്. പ്രണവിന് കഴിഞ്ഞ ദിവസം ചെസ്സില്‍ മിടുക്കിന്‍റെ അടയാളമായി ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ എണ്ണം 75 ആയി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരത്തിന് ഇത് ചെസ്സിന്‍റെ ആദരം.

റൊമാനിയയില്‍ നടന്ന മത്സരത്തില്‍ ഞായറാഴ്ച 75ാം ഗ്രാന്‍റ്മാസ്റ്റര്‍ പദവിയിലേക്കുയര്‍ന്ന വി.പ്രണവ് (ഇടത്ത്) ചെസ് ബോര്‍ഡിലെ 64 കളങ്ങളില്‍ 64 ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ചിത്രം വെച്ച് ഈയിടെ പുറത്തിറക്കിയ ചിത്രം(വലത്ത്)

ന്യൂദല്‍ഹി: ചെസ്സില്‍ ഭാരതത്തിന്‍റെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ള 16കാരന്‍ വി. പ്രണവ് ഇപ്പോള്‍ റൊമാനിയയിലാണ്. പ്രണവിന് കഴിഞ്ഞ ദിവസം ചെസ്സില്‍ മിടുക്കിന്‍റെ അടയാളമായി ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ എണ്ണം 75 ആയി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരത്തിന് ഇത് ചെസ്സിന്‍റെ ആദരം.  

2000ല്‍ വെറും പത്ത് ഗ്രാന്‍റ്മാസ്റ്റര്‍മാരുണ്ടായിരുന്നു ഇന്ത്യയാണ് 22 വര്‍ഷത്തിനുള്ളില്‍ 65 ഗ്രാന്‍റ്മാസ്റ്റര്‍മാരെക്കൂടി സംഭാവനചെയ്തത്. ഇതോടെ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. റഷ്യയാണ് ഇതില്‍ ഏറ്റവും മുന്നില്‍- 211 ഗ്രാന്‍റ്മാസ്റ്റര്‍മാര്‍. യുഎസ് 103 ഗ്രാന്‍റ് മാസ്റ്റര്‍മാരുമായി രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മനി (94), ഉക്രൈന്‍ (89) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.  


75 ഗ്രാന്‍റ്മാസ്റ്റര്‍മാരില്‍ 27 പേരും തമിഴ്നാട്ടില്‍ നിന്നാണ്. മഹാരാഷ്ട്രയാണ് 10 ഗ്രാന്‍റ്മാസ്റ്റര്‍മാരായി രണ്ടാം സ്ഥാനത്ത്. ബംഗാളില്‍ നിന്നും 9 ഗ്രാന്‍റ് മാസ്റ്റര്‍മാരുണ്ട്.  

ഗ്രാന്‍റ് മാസ്റ്റര്‍ ആകണമെങ്കില്‍ ഇലോ റേറ്റിംഗില്‍ എപ്പോഴെങ്കിലും കുറഞ്ഞത് 2500 പോയിന്‍റ് നേടിയിരിക്കണം. ഹംഗേറിയന്‍-അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറായ അര്‍പഡ് ഇലോ ആണ് ചെസ്സിലെ മിടുക്ക് അളക്കാനുള്ള ഇലോ എന്ന റേറ്റിംഗ് സംവിധാനം ഉണ്ടാക്കിയത്. അതുകൊണ്ടാണ് ഇതിന് ഇലോ റേറ്റിംഗ് എന്ന പേര് വന്നത്. ഉയര്‍ന്ന റേറ്റിംഗുള്ള കളിക്കാരുമായി വിജയിച്ചാലാണ് റേറ്റിംഗ് കൂടുക. വിവിധ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്‍റുകളില്‍ 27 ഗെയിമുകളില്‍ നിന്നും 2 അനുകൂല ഫലം (നോം) നേടിയിരിക്കണം. ഈയിടെ റൊമാനിയയിലെ ലിംപിഡിയ ചെസ്സില്‍ നോം നേടിയതോടെയാണ് 75ാം ഗ്രാന്‍റ് മാസ്റ്റര്‍ എന്ന പദവിയിലേക്ക് വി. പ്രണവ് ഉയര്‍ന്നത്. 

1998ല്‍ 38 വയസ്സായിരുന്നു ഇന്ത്യയില്‍ ഒരു ഗ്രാന്‍റ്മാസ്റ്ററാകാനുള്ള ശരാശരി പ്രായമെങ്കില്‍ ഇന്നത് 16 ആയി ചുരുങ്ങിയിരിക്കുന്നു. കൗമാരക്കാരായ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്. 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.