login
സിദാന്‍സെക് സെമിയില്‍

ശക്തമായ പോരാട്ടത്തില്‍ ആദ്യ സെറ്റ് 7-5 ന് സിദാന്‍സെക് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ ജിബര്‍ട്ട് തിരിച്ചുവന്നു. 6-4 ന് സെറ്റ് പോക്കറ്റിലാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുവരും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മികവ് കാട്ടിയ സിദാന്‍സെക് സെറ്റ് സ്വന്തമാക്കി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു

പാരീസ്: ലോക എണ്‍പത്തിയഞ്ചാം നമ്പര്‍ താരം തമാര സിദാന്‍സെക് ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സിദാന്‍സെക് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്് സ്പാനിഷ് താരമായ ബദോസ ജിബര്‍ട്ടിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 4-6, 8-6.  ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ സ്ലോവേനിയന്‍ വനിതാ താരമാണ് സിദാന്‍സെക്.  

ശക്തമായ പോരാട്ടത്തില്‍ ആദ്യ സെറ്റ് 7-5 ന് സിദാന്‍സെക് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ ജിബര്‍ട്ട് തിരിച്ചുവന്നു. 6-4 ന് സെറ്റ് പോക്കറ്റിലാക്കി.  നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുവരും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മികവ് കാട്ടിയ സിദാന്‍സെക് സെറ്റ് സ്വന്തമാക്കി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.  

റോളാങ് ഗാരോസില്‍ പതിനാലാം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ കൗമാരതാരം ജാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3, 6-0. ഇത് പതിനഞ്ചാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.

മൂന്നാം സീഡായ നദാല്‍ ക്വാര്‍ട്ടറില്‍ പത്താം സീഡായ ഡീഗോ ഷ്വാര്‍ട്‌സിനെ നേരിടും. പോയ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ നദാല്‍ ഷ്വാര്‍ട്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡീഗോ ഷ്വാര്‍ട്‌സ്മാന്‍ ക്വാര്‍ട്ടറിലെത്തിയത്.  വനിതകളുടെ എട്ടാം സീഡായ ഇഗാ സ്വയ്‌ടെക്ക്് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോളീഷ് താരമായ ഇഗ പ്രീ ക്വാര്‍ട്ടറില്‍ ഉക്രെയ്‌നിന്റെ മാര്‍ത്ത കോസ്റ്റിയുക്കിനെ അനായാസം മറികടന്നു. സ്‌കോര്‍: 6-3, 6-4.

    comment
    • Tags:

    LATEST NEWS


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


    രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


    മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


    സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


    കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.