login
40-ാം വര്‍ഷത്തെ അന്റാര്‍ട്ടിക്ക ശാസ്ത്ര പര്യവേക്ഷണവും വിജയകരമാക്കി ഇന്ത്യന്‍ ശാസ്ത്ര സംഘം കേപ് ടൗണില്‍

ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ ദൗത്യം ഗോവയിലെ മൊര്‍മുഗാവോ തുറമുഖത്ത് നിന്ന് ജനുവരി 7 ന് ആണ് ആരംഭിച്ചത്

ന്യൂഡല്‍ഹി:അന്റാര്‍ട്ടിക്കയിലേക്കുള്ള 40-മത് ശാസ്ത്ര പര്യവേക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യ. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ദൗത്യം 94 ദിവസത്തെ 12,000 നോട്ടിക്കല്‍ മൈല്‍  യാത്ര പൂര്‍ത്തിയാക്കി കേപ് ടൗണില്‍ എത്തി. ഇതോടെ ഇന്ത്യ 40 വര്‍ഷത്തെ വിജയകരമായ അന്റാര്‍ട്ടിക്ക ശാസ്ത്ര പര്യവേക്ഷണം പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ ദൗത്യം  ഗോവയിലെ മൊര്‍മുഗാവോ തുറമുഖത്ത് നിന്ന്  ജനുവരി 7 ന് ആണ് ആരംഭിച്ചത്.  

അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ ഫെബ്രുവരി 27 നും മൈത്രി സ്റ്റേഷനില്‍  മാര്‍ച്ച് 8 നും ദൗത്യം എത്തി. ഈ രണ്ട് സ്റ്റേഷനുകള്‍ അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരമായ ഗവേഷണ കേന്ദ്രങ്ങളാണ്.

തിരമാലകള്‍, സമുദ്ര ഉപരിതല താപനില, സമുദ്ര നിരപ്പിന്റെ അന്തരീക്ഷമര്‍ദ്ദം എന്നിവയുടെ സ്‌പെക്ട്രല്‍ സവിശേഷതകളുടെ റിയല്‍ ടൈം ഡാറ്റ, ഡ്രിഫ്റ്ററുകള്‍ ഹൈദരാബാദ് കേന്ദ്രത്തിലേക്ക് ട്രാന്‍സ്മിറ് ചെയ്യും. ഇത് കാലാവസ്ഥ പ്രവചനങ്ങള്‍ സാധൂകരിക്കാന്‍ വലിയ തോതില്‍ സഹായിക്കും.  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്‌നെറ്റിസത്തില്‍ നിന്നുള്ള അതുല്‍ സുരേഷ് കുല്‍ക്കര്‍ണി നയിക്കുന്ന 20 പേര്‍ അടങ്ങുന്ന ഒരു സംഘത്തെ ഭാരതിയിലും, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ശ്രി രവീന്ദ്ര സന്തോഷ് മോരെ നയിക്കുന്ന 21 പേര്‍ അടങ്ങുന്ന മറ്റൊരു സംഘത്തെ മൈത്രിയിലും ദൗത്യം എത്തിച്ചു

 

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.