×
login
അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്‍റെ 'ഐപാര്‍ട്ണര്‍ കസ്റ്റമര്‍'

ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിമാനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വികസിപ്പിച്ചിരിക്കുന്നത്.

 

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ  നൂതന ടെക്നോളജി പ്ലാറ്റ്ഫോമായ 'ഐപാര്‍ട്ണര്‍ കസ്റ്റമര്‍' പ്രയോജനപ്പെടുത്തി ഫ്രെയിറ്റോസ് ഗ്രൂപ്പ് കമ്പനിയായ വെബ്കാര്‍ഗോയുമായി ഏകീകരണത്തിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ.

അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ സെയില്‍സ് - ഡിസ്ട്രിബ്യൂഷന്‍  ശൃംഖല ശക്തിപ്പെടുത്തുന്നതിനും  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ കൂടുതല്‍ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വഴി ലഭ്യമാകുന്ന അതിവേഗ ഡാറ്റാ കൈമാറ്റത്തിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയ്ക്ക്   മികച്ച വിതരണ തന്ത്രങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനാകും.


ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിമാനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയും ഫ്രെയിറ്റോസുമായുള്ള സംയോജനം  മെച്ചപ്പെട്ടതാക്കാന്‍ ഈ പ്ലാറ്റ്ഫോം ഊര്‍ജമേകും. മികച്ച ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുക, പ്രവര്‍ത്തന ചെലവ് ചുരുക്കുക, വിപണന പ്രക്രിയ അതിവേഗത്തിലാക്കുക എന്നിവയ്ക്കാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ പ്രാധാന്യം നല്‍കുന്നത്.

 ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തന മികവ് കൈവരിക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ നൂറ് ശതമാനം പ്രതിജ്ഞാബദ്ധമാണെന്ന്  അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ കൊമേഴ്സ്യല്‍ വിഭാഗം വൈസ് പ്രസിഡന്‍റ്  റോജര്‍ സാംവേസ്  പറഞ്ഞു.  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ  തത്സമയ നിരക്ക് മനസ്സിലാക്കുന്നതിനും മികച്ച ഡിജിറ്റല്‍ ബുക്കിംഗ് അനുഭവം ലഭ്യമാക്കുന്നതിനും പുതിയ ഉപഭോക്താക്കളിലേക്കെത്തുന്നതിനും സാധിക്കും. ഐബിഎസിന്‍റെ വൈദഗ്ധ്യം വ്യോമഗതാഗതമേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് ഏറെ ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 നിരന്തര വളര്‍ച്ച ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ വ്യോമചരക്കുനീക്ക മേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഐബിഎസ് സോഫ്റ്റ്വെയര്‍ കാര്‍ഗോ ആന്‍ഡ് ലൊജിസ്റ്റിക്സ്  സൊല്യൂഷന്‍സ്  മേധാവി അശോക് രാജന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങളും അനുഭവങ്ങളും  പ്രദാനം ചെയ്യാനുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ യാത്രയില്‍ വീണ്ടും പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.  ഐബിഎസുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ നിര്‍ണായക നാഴികക്കല്ലാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ സൊല്യൂഷന്‍ വിന്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.