×
login
തിരിച്ചറിയല്‍ രേഖകള്‍ ഓണ്‍ലൈനാക്കാന്‍ ഡിജിറ്റല്‍ വാലറ്റുമായി ആപ്പിള്‍‍; ചെലവ് സര്‍ക്കാരിനും, നിയന്ത്രണം ആപ്പിളിനും

സ്‌റ്റേറ്റുകള്‍ ചെലവ് വഹിക്കുന്നുണ്ടെങ്കില്‍ പോലും ഈ ഡിജിറ്റല്‍ വാലറ്റിന്റെ നിയന്ത്രണം ആപ്പിളിന്റെ കൈയ്യിലായിരിക്കും. ഫണ്ടിങ്, പ്രൊജക്ട് മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവയ്ക്കായി സ്‌റ്റേറ്റുകള്‍ മതിയായ വിഭവങ്ങള്‍ നീക്കി വെക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഡിജിറ്റല്‍ ഐഡികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റേയും ഫെഡറല്‍, സ്‌റ്റേറ്റ് ഭരണകൂട അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ചുമതല സ്‌റ്റേറ്റുകള്‍ക്കാണ്.

ഇന്ത്യയിലെ എംപരിവാഹന്‍, ഡിജി ലോക്കര്‍ സംവിധാനങ്ങള്‍ പോലെ അമേരിക്കയിലും തിരിച്ചറിയല്‍ രേഖകളും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ആപ്പിളിന്റെ ഈ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിന് വേണ്ട ചെലവുകള്‍ ഭാഗികമായി സ്‌റ്റേറ്റ് ഭരണകൂടങ്ങളും നികുതിദായകരായ ജനങ്ങളും വഹിക്കേണ്ടിവരും. ഈ പദ്ധതിയ്ക്കായി ജോര്‍ജിയ, അരിസോണ, ഒക്‌ലഹോമ, കെന്റക്കി തുടങ്ങിയ സ്‌റ്റേറ്റുകള്‍ ആപ്പിളുമായി കരാറൊപ്പിട്ടിട്ടുണ്ട്.

സ്‌റ്റേറ്റുകള്‍ ചെലവ് വഹിക്കുന്നുണ്ടെങ്കില്‍ പോലും ഈ ഡിജിറ്റല്‍ വാലറ്റിന്റെ നിയന്ത്രണം ആപ്പിളിന്റെ കൈയ്യിലായിരിക്കും. ഫണ്ടിങ്, പ്രൊജക്ട് മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവയ്ക്കായി സ്‌റ്റേറ്റുകള്‍ മതിയായ വിഭവങ്ങള്‍ നീക്കി വെക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഡിജിറ്റല്‍ ഐഡികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റേയും ഫെഡറല്‍, സ്‌റ്റേറ്റ് ഭരണകൂട അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ചുമതല സ്‌റ്റേറ്റുകള്‍ക്കാണ്.


ഇതിന്റെ ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഉത്തരവാദിത്വവും സ്‌റ്റേറ്റുകള്‍ക്കാണ്. വെരിഫിക്കേഷന്‍ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുണ്ടായാല്‍ ആപ്പിളിന് അതില്‍ ഉത്തരവാദിത്വമുണ്ടാവില്ല. ഐഫോണ്‍ ഉപഭോക്താക്കളല്ലാത്ത ജനങ്ങളും നല്‍കുന്ന നികുതിയില്‍ നിന്നാവും ഇതിനുള്ള ചെലവുകള്‍ വഹിക്കുന്നത്.

ആപ്പിളിന്റെ ഈ ഡിജിറ്റല്‍ ഐഡി സംവിധാനത്തെ കുറിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. മുഖ്യമായും ജനങ്ങള്‍ അവരുടെ പ്രധാന തിരിച്ചറിയല്‍ രേഖകളെല്ലാം ഐഫോണിലേക്ക് മാറ്റേണ്ടിവരും. എല്ലാ തിരിച്ചറിയല്‍ രേഖകളും ഒരു ഉപകരണത്തിലേക്കെത്തുന്നത് വഴി ജനങ്ങള്‍ നിരീക്ഷിക്കപ്പെടുമെന്ന ഭയവുമുണ്ട്.

വിമാനത്താവളങ്ങള്‍, കായിക സ്‌റ്റേഡിയങ്ങള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ തങ്ങളുടെ വിവരങ്ങള്‍ വില്‍ക്കുകയില്ലെന്ന് ക്ലിയര്‍ വ്യക്തമാക്കുന്നുണ്ട്. ആപ്പിള്‍ തങ്ങളുടെ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 'ക്ലിയര്‍' എന്ന മറ്റൊരു ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ഇതിനകം ചെയ്യുന്നുണ്ട്. ഈ ഡാറ്റ ആപ്പിള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്താന്‍ പോവുന്നത് എന്നതില്‍ വ്യക്തമല്ല.

    comment

    LATEST NEWS


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.