ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.
ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്‍ എട്ടു നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കി ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. നാല് മെട്രോ സിറ്റികളിലും ഇന്ന് 5ജി ലഭ്യമാക്കും. 2024 മാര്‍ച്ചോടു കൂടി രാജ്യത്താകമാനം സേവനം വ്യാപിപ്പിക്കുമെന്ന് അദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ പറഞ്ഞത് അനുസരിച്ച് എട്ട് നഗരങ്ങളില്‍ ഇന്നു വൈകിട്ടോടെ എയര്‍ടെല്‍ 5ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ എട്ട് പ്രധാന നഗരങ്ങളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുകയാണെന്നും 2023 മാര്‍ച്ചോടെ മിക്ക ഭാഗങ്ങളും 2024 മാര്‍ച്ചോടെ രാജ്യം മുഴുവനും കവര്‍ ചെയ്യുമെന്നും ഇന്ത്യമൊബൈല്‍കോണ്‍ഗ്രസ്(ഐ.എം.സി) 2022 ല്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ നടക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക.
അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യം മുഴുവന്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവ 5ജി സാങ്കേതികവിദ്യ നല്‍കും. കഴിഞ്ഞ മാസം നടന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ മുന്നില്‍ എത്തിയ റിലയന്‍സ് ജിയോ 88,000 കോടി രൂപയുടെ സ്‌പെക്ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുബൈ, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍