×
login
'പബ്ജി നിരോധിച്ചത് തിരുത്താന്‍ തയാറാകണം; തങ്ങളുടെ നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്‍പര്യങ്ങള്‍ ഇന്ത്യ ഹനിക്കുന്നു'; പ്രതിഷേധവുമായി ചൈന

ഇന്നലെയാണ് ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഹാനികരമായ 118 ആപ്ലിക്കേഷനുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിങ് ആപ്പായ പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

ബെയ്ജിങ്: പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യ തിരുത്താന്‍ തയാറാകണമെന്ന് ചൈന. ഇന്ത്യയുടെ അടിക്കടിയുള്ള ഇത്തരം നടപടികള്‍  ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗാവോ ഫെങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെയാണ് ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഹാനികരമായ 118 ആപ്ലിക്കേഷനുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിങ് ആപ്പായ പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

 ഇന്തോ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണായക നീക്കം നടത്തിയത്. പബ്ജി മൊബൈല്‍ നോര്‍ഡിക് മാപ് ലിവിക്, പബ്ജി മൊബൈല്‍ ലൈറ്റ്, വീ ചാറ്റ് വര്‍ക്, വീ ചാറ്റ് റീഡിങ്ങ് തുടങ്ങിയ ആപ്പുകള്‍ നിരോധിത ലിസ്റ്റിലുണ്ട്. മുന്‍പ് നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പിന് വിപിഎന്‍ നല്‍കിയിരുന്ന രണ്ട് ആപ്ലിക്കേഷനുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.  

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ടിക് ടോക്കിന് പുറമെ ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷന്‍സാണ് നിരോധിച്ചത്.  

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.  ചൈന അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.  

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.