×
login
ചന്ദ്രയാന്‍ 3 വിക്ഷേപം അടുത്ത വര്‍ഷം: കൂടുതല്‍ ആണവ നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യും

വൈദ്യുതി ഉല്‍പാദനത്തിനായി കൂടുതല്‍ ആണവ നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

ന്യൂദല്‍ഹി:  പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടര്‍ന്നാല്‍ 2022-ന്റെ മൂന്നാം പാദത്തില്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ സാധ്യതയെന്ന് ആണവോര്‍ജ്ജ ബഹിരാകാശ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു..ചന്ദ്രയാന്‍ 3 യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

സംവിധാന രീതികളെ  സംബന്ധിച്ച അന്തിമ തീരുമാനരൂപീകരണം, സബ്സിസ്റ്റമുകള്‍ തയ്യാറാക്കല്‍, ഏകീകരണം, സ്‌പേസ്‌ക്രാഫ്റ്റ് തല വിശദ പരിശോധന, ഭൂമിയിന്‍മേലുള്ള സംവിധാനത്തിന്റെ പ്രകടനം വിലയിരുത്തല്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശോധനകള്‍ തുടങ്ങിയ നിരവധി നടപടികളാണ് ചന്ദ്രയാന്‍ 3-ന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവ കോവിഡ് മഹാമാരിയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ടതും വീടുകളില്‍ ഇരുന്ന് ചെയ്യാന്‍ സാധിക്കുന്നതുമായ എല്ലാവിധ ജോലികളും അടച്ചുപൂട്ടല്‍ കാലയളവില്‍ നടന്നിരുന്നു.അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ചന്ദ്രയാന്‍ 3 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. നിലവില്‍ ചന്ദ്രയാന്‍ 3 മായി ബന്ധപ്പെട്ട ഭൂരിഭാഗം  പ്രവര്‍ത്തനങ്ങളും  പൂര്‍ത്തിയായിട്ടുണ്ട്

വൈദ്യുതി ഉല്‍പാദനത്തിനായി കൂടുതല്‍ ആണവ നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.മറ്റൊരി ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. , 6780 മെഗാവാട്ട് ശേഷിയുള്ള 22 റിയാക്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും , 2021 ജനുവരി 10 ന് കെഎപിപി -3 (700 മെഗാവാട്ട്) ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ,ആകെ 8000 മെഗാവാട്ട്‌ശേഷികൈവരിക്കാവുന്ന   10 റിയാക്ടറുകളും (ഭവിനിയില്‍  നടപ്പിലാക്കുന്ന 500 മെഗാവാട്ട് പി.എഫ്.ബി.ആര്‍ ഉള്‍പ്പെടെ )   വിവിധ ഘട്ടങ്ങളിലായി   നിര്‍മ്മാണത്തിലാണ്. തദ്ദേശീയമായ  700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (പിഎച്ച്ഡബ്ല്യുആര്‍) നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഭരണപരമായ അംഗീകാരവും സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട് .2031 ഓടെ ആണവ ശേഷി 22480 മെഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

  comment

  LATEST NEWS


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്


  അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.