login
യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാര്‍ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി ടെക്‌നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിന്റെ

സ്മാര്‍ട് ലൈറ്റിങ്ങ്  കണ്‍ട്രോള്‍സ്, സ്മാര്‍ട് സിറ്റി പ്ലാറ്റ്‌ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും  നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാര്‍ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

ബഹുവര്‍ഷ കരാറിന് കീഴില്‍, യുഎസ് ടിയുടെ സെമി കണ്ടക്റ്റര്‍ വെര്‍ടിക്കലും പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് സേവന വിഭാഗമായ യുഎസ്ടി ബ്ലൂകോഞ്ച് ടെക്‌നോളജീസും ചേര്‍ന്ന് സോഫ്റ്റ് വെയര്‍ വികസനം, മാനുഫാക്ചറിങ്ങ്, ആര്‍ & ഡി, സപ്ലൈ ചെയിന്‍, ഫേംവെയര്‍, ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍, മൊബിലിറ്റി  എന്നിവയിലുടനീളം സിംകോണിന് ഹൈടെക് സേവനങ്ങള്‍ നല്‍കും.

സിംകോണിന്റെ പ്രൊെ്രെപറ്ററി പ്രൊഡക്റ്റ് നിര്‍മാണത്തിനുള്ള എന്‍ഡ്ടുഎന്‍ഡ് എഞ്ചിനീയറിങ്ങ് സേവനങ്ങളാണ് യുഎസ്ടി വാഗ്ദാനം ചെയ്യുന്നത്.  യുഎസ് ടി യുടെ വിദഗ്ധരായ ഹാര്‍ഡ്‌വെയര്‍, ഫേംവെയര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ വിശ്വസനീയമായ പ്രൊഡക്റ്റ് ലൈനുകള്‍ രൂപപ്പെടുത്തും. വിതരണ ശൃംഖലയും സംഭരണവും മെച്ചപ്പെടുത്തി സാധ്യമായ ഇടങ്ങളില്‍ പ്രാദേശികവല്‍ക്കരണം നടപ്പിലാക്കാനും ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കും.

ഇന്റലിജന്റ് ലൈറ്റിങ്ങ് സിസ്റ്റത്തില്‍ ഊന്നല്‍ നല്‍കിയുള്ള ബഹുവര്‍ഷ പങ്കാളിത്ത കരാറില്‍ രൂപകല്‍പ്പന മുതല്‍ ഓപ്പറേഷന്‍സ് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുന്നു.  യുഎസ് ടി യുടെ ലോകമെമ്പാടുമുള്ള സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സിലൂടെയാണ് (സിഒഇ) പ്രവര്‍ത്തനം.  യുഎസ് ടി യുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാവുന്നതില്‍ വലിയ ആവേശത്തിലാണെന്ന്

സിംകോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്വപ്‌നില്‍ ഷാ പറഞ്ഞു. ' യുഎസ് ടി യുമായി ദീര്‍ഘകാല ബന്ധമാണ് എനിക്കുള്ളത്. കരിയറില്‍ ഉടനീളം ഉത്പാദനപരമായ ഈ പങ്കാളിത്തത്തിന്റെ നീണ്ട ചരിത്രം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. വടക്കേ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിംകോണിന്റെ ആഗോള ഡെലിവറി വളര്‍ച്ചയെ പിന്തുണയ്ക്കാനുള്ള  യുഎസ് ടി യുടെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കുന്ന, മെച്ചപ്പെട്ട ബന്ധമാണ്  പ്രതീക്ഷിക്കുന്നത്,' അദ്ദേഹം വ്യക്തമാക്കി.

ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മിക്കാനുളള സിംകോണിന്റെ ശ്രമങ്ങളെ  യുഎസ് ടി യുടെ വിപുലമായ പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് വൈദഗ്ധ്യത്തിലൂടെ പിന്തുണയ്ക്കുമെന്ന്  യുഎസ് ടി ബ്ലൂകോഞ്ച് ടെക്‌നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് അഭിപ്രായപ്പെട്ടു. അടുത്തിടെ അഹമ്മദാബാദില്‍ സ്ഥാപിച്ച മികവിന്റെ കേന്ദ്രം ഉള്‍പ്പെടെ കമ്പനിയുടെ ഗ്ലോബല്‍ സെന്ററുകള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഇന്‍ഡസ്ട്രി 4ലും ഐഒടി അധിഷ്ഠിത പരിഹാരങ്ങളിലും  പങ്കാളിത്തം കരുത്തു പകരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ലോകമെമ്പാടുമുള്ള വ്യാവസായിക, ഓട്ടോമോട്ടീവ് ഉപയോക്താക്കള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് പരിഹാരങ്ങള്‍ നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുന്ന ഐടി, ഹാര്‍ഡ്‌വെയര്‍, പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ്  വൈദഗ്ധ്യവും യോജിപ്പാര്‍ന്ന  പ്രവര്‍ത്തനവും അടിസ്ഥാനമാക്കിയാണ് സിംകോണുമായുള്ള ബന്ധം രൂപപ്പെട്ടതെന്ന് യുഎസ് ടി വൈസ് പ്രസിഡന്റും സെമി കണ്ടക്റ്റര്‍ വിഭാഗം ഹെഡുമായ  ഗില്‍റോയ് മാത്യു പറഞ്ഞു. സിംകോണിന്റെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയില്‍,  പ്രവര്‍ത്തിക്കുന്ന 26 രാജ്യങ്ങളിലെ യുഎസ് ടി ഉപയോക്താക്കള്‍ക്കും സ്മാര്‍ട് സിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

15ലേറെ രാജ്യങ്ങളിലായി 5000ത്തിലധികം സ്‌പെഷ്യലിസ്റ്റുകളാണ്  യുഎസ് ടി യുടെ സെമികണ്ടക്റ്റര്‍ വെര്‍ടിക്കലില്‍ പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച പത്ത് സെമികണ്ടക്റ്റര്‍ കമ്പനികളില്‍ എട്ടിനെയും പിന്തുണയ്ക്കുന്നത് വൈവിധ്യമാര്‍ന്ന ഈ ടാലന്റ് ബേസാണ്. യുഎസ് ടി യുടെ  സെമികണ്ടക്റ്റര്‍ മികവും ബ്ലൂകോഞ്ചിന്റെ ആഴത്തിലുള്ള പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് ശേഷിയും ആഗോള വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സിംകോണിന്റെ  പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരും

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.