×
login
പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030ല്‍ 500 ജിഗാവാട്ട്; ലക്ഷ്യം പൂര്‍ത്തീകരിക്കും; യോജിച്ച ശ്രമങ്ങള്‍ പ്രധാനം : കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ

സംസ്ഥാനങ്ങളിലെ പുനരുപയോഗ ഊര്‍ജ മേഖലയിലെ മികച്ച പ്രകടനത്തിനുള്ള വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി വിതരണം ചെയ്തു.

കൊച്ചി: 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള യോജിച്ച ശ്രമങ്ങള്‍ സുപ്രധാനമാണെന്ന് കേന്ദ്ര രാസവസ്തു , രാസവളം,  നവ പുനരുപയോഗ ഊര്‍ജ സഹ മന്ത്രി ഭഗവന്ത് ഖുബാ  പറഞ്ഞു.പുനരുപയോഗ ഊര്‍ജ മേഖലയില്‍ സംസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചുകൊണ്ട്, എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ കഠിനാധ്വാനത്തിലൂടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കുന്നതായി ഭഗവന്ത് ഖുബ പറഞ്ഞു.

 അസോസിയേഷന്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി ഓഫ് സ്‌റ്റേറ്റ്‌സിന്റെ എട്ടാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു  കേന്ദ്രമന്ത്രി.കേരള സര്‍ക്കാറിന്റെ അനെര്‍ട്ടും എആര്‍ഇഎഎസും സംയുക്തമായാണ് പരിപാടി  കൊച്ചിയില്‍   സംഘടിപ്പിച്ചത് .

2022ഓടെ 175 ജിഗാവാട്ട്  എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രസംസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ കാരണമായെന്ന് ഖുബ കൂട്ടിച്ചേര്‍ത്തു. 2015ലെ പാരീസ് ഉടമ്പടി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ച ഈ ലക്ഷ്യം, നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ലക്ഷ്യത്തിലെത്താന്‍ നവ, പുനരുപയോഗ  ഊര്‍ജ മന്ത്രാലയം സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതിനിടയില്‍, പിഎല്‍ഐയും വിവിധ നയങ്ങളും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ മന്ത്രാലയം ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഓരോ സംസ്ഥാനത്തിനും അവരുടേതായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി


ഈ മേഖലയില്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കവേ,  ഇത്തരം സംരഭങ്ങള്‍ മൂലം   സംസ്ഥാനങ്ങള്‍ക്ക് അതാതു  സംസ്ഥാനത്തെ  ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് പ്രദര്‍ശിപ്പിക്കാന്‍  ഒരു വേദി ലഭിക്കുന്നു എന്ന് അഭിപ്രയപ്പെട്ട കേന്ദ്ര മന്ത്രി , കൂടാതെ ഇതിലൂടെ അനുഭവങ്ങള്‍, നേട്ടങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പങ്കിടാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി.  അത് ഓരോ സംസ്ഥാനത്തെയും  വളരെയധികം സഹായിക്കുമെന്ന് ഭഗവന്ത് ഖുബ പറഞ്ഞു

 സംസ്ഥാനങ്ങളിലെ പുനരുപയോഗ ഊര്‍ജ  മേഖലയിലെ മികച്ച പ്രകടനത്തിനുള്ള വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി വിതരണം  ചെയ്തു.

സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചടങ്ങില്‍  വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിന്റെ ജലവൈദ്യുത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഹൈഡല്‍ പവര്‍ ബേസ് വിപുലീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക, പ്രവര്‍ത്തന ആനുകൂല്യങ്ങളെ  കെ കൃഷ്ണന്‍കുട്ടി  സ്വാഗതം ചെയ്തു

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.