login
"ഡാറ്റ‍യാണ് പുതിയ എണ്ണ" :ഡിജിറ്റൽ യുഗത്തിൽ ഡാറ്റ ഗവർണൻസിന്റ പ്രാധാന്യം

ഡാറ്റ ഗവേര്ണൻസ് നടപ്പിലാക്കുക എന്നത് ഓരോ സ്ഥാപനത്തിനും, അഥവാ ഓരോ ഇൻഡസ്‌ട്രിക്കും (Industry) വ്യത്യസ്തമായിരിക്കും

സ്പ്രിങ്ക്ളർ എന്ന  അമേരിക്കൻ കമ്പനിയുമായി ബന്ധപ്പെട്ടു കേരള സർക്കാർ അടുത്തിടെ വിവാദത്തിൽ പെടുകയുണ്ടായല്ലോ. സ്പ്രിങ്ക്ളറിന്റെ സേവനം സൗജന്യമാണെന്ന് പറഞ്ഞിട്ടുപോലും സർക്കാരിന് ജനങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. സത്യത്തിൽ സർക്കാരിന് എവിടെയാണ് തെറ്റുപറ്റിയത്?

"ഡാറ്റയാണ് പുതിയ എണ്ണ" ~ എന്ന് ഗണിതശാസ്ത്രജ്ഞനും ബിസിനസുകാരനുമായ ക്ലൈവ് റോബർട്ട് ഹമ്പി,പറയുകയുണ്ടായി.

ജനങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സ്വകാര്യത (Data Privacy) എന്ന പ്രധാനപ്പെട്ട വശം കൈകാര്യം ചെയ്തതിലെ പിഴവാണ് പ്രധാനമായും സർക്കാരിനെ അത്തരത്തിലുള്ള ഒരു വിവാദത്തിലേക്ക് വലിച്ചിഴപ്പിക്കപ്പെട്ടതും അവസാനം കോടതി ഇടപെടുന്ന നിലയിലേക്ക് വരെ എത്തിയതും. ശരിയായ രീതിയിൽ ഡാറ്റ ഗവെർണൻസ് (Data Governance) നടപ്പിലാക്കേണ്ടത് ഈ ഡിജിറ്റൽ യുഗത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വിവര ചോർച്ച ഓൺലൈൻ കുറ്റകൃത്യങ്ങൾ വര്ധിപ്പിക്കുവാനേ സഹായിക്കൂ.

കേരളത്തിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ അമേരിക്കയിലേക്ക് അയച്ചതു മാത്രമല്ല സത്യത്തിൽ ഇവിടെ പ്രശ്നമായത്. ഓരോ രാജ്യത്തിനും തൻ്റെ രാജ്യത്തിന്റെയും അതിൻ്റെ പൗരന്മാരുടെയും വിവരങ്ങൾ എവിടെ സൂക്ഷിക്കണം, എങ്ങിനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ നയങ്ങളും നിയമങ്ങളും ഉണ്ട്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ഡാറ്റ ദുരുപയോഗം ചെയ്യാം, രാജ്യങ്ങൾ തമ്മിൽ ഉപരോധം പോലുള്ളവ പ്രഖ്യാപിച്ചാൽ സെർവറുകളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നു വരാം, എന്തെങ്കിലും നിയമ നടപടികൾ വേണ്ടിവന്നാൽ ഇരു രാജ്യങ്ങളും വ്യത്യസ്ത നിയമ വ്യവസ്ഥകൾ പാലിക്കുന്നവരായാൽ ശരിയായ നീതി കിട്ടിയില്ലെന്നു വരാം. അങ്ങിനെ അനേകം സങ്കീർണ്ണതകൾ ഒളിഞ്ഞിരിക്കുന്നു. ഇവിടെയാണ് ഡാറ്റ ഗവേര്ണൻസിന്റെ പ്രാധാന്യം ശരിക്കും നമ്മൾ മനസ്സിലാക്കേണ്ടത്.

2018-ൽ യൂറോപ്പ്യൻ യൂണിയൻ GDPR അഥവാ General Data Protection Regulation നടപ്പിലാക്കിയത് ഇതോടൊപ്പം വായിക്കാം. അമേരിക്കൻ ജനതയുടെ ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കാൻ HIPAA Act, 1996-ൽ അന്നത്തെ പ്രസിഡൻറ് ബിൽ ക്ലിന്റൺ ഒപ്പുവച്ചിരുന്നു. ഡാറ്റയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ പറഞ്ഞ രാജ്യങ്ങളിലൊ പ്രദേശങ്ങളിലോ ചെയ്യുമ്പോൾ അവരുടെ ഇത്തരം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നിയമപരമായി നേരിടേണ്ടിവരും. ഭാരതത്തിന്റെ നയങ്ങളെക്കുറിച്ചറിയാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

ഡാറ്റ ഗവെർണൻസ് എന്നാൽ പ്രാധാനമായും ഡാറ്റയുടെ നിയന്ത്രണത്തിലൂടെയുള്ള കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തലും, അതിലൂടെ ദുരുപയോഗ (Risk) സാധ്യതകൾ കുറക്കുകയും ചെയ്യുക എന്നതാണ്.

ഡാറ്റ ഗവെർണൻസ് ശാസ്ത്രീയമായും ചിട്ടയായും നടപ്പിലാക്കാൻ ചില ഫ്രെയിംവർക്കുകൾ (frameworks) അഥവാ ചട്ടക്കൂടുകൾ ലഭ്യമാണ്. DAMA, DGPO, Data Governance Society തുടങ്ങിയവർ ഈ തലത്തിൽ കമ്പനികൾക്കും പൊതു സ്ഥാപനങ്ങൾക്കും, എന്തിന് സർക്കാറുകൾക്കു തന്നെയും മാർഗ്ഗനിർദ്ദേശം നൽകുന്നവരാണ്. ഒരു ഡാറ്റ ഗവേര്ണൻസ് പദ്ധതി വിജയകരമാക്കാൻ മൂന്ന് ഘടകങ്ങൾ ആവശ്യമുണ്ട്:

 1. ആളുകൾ (People)
 2. പ്രക്രിയ (Process)
 3. സാങ്കേതിക വിദ്യ (Technology)

ഡാറ്റ ഗവേര്ണൻസ് നടപ്പിലാക്കുക എന്നത് ഓരോ സ്ഥാപനത്തിനും, അഥവാ ഓരോ ഇൻഡസ്‌ട്രിക്കും (Industry) വ്യത്യസ്തമായിരിക്കും. കാരണം ഡേറ്റയിലെ വ്യത്യസ്തത തന്നെ. ഉദാഹരണത്തിന്‌ ആരോഗ്യ രംഗത്ത് മെഡിക്കൽ റെക്കോർഡ്‌സും, ജനന മരണ രേഖകളും, അൾട്രാ സോണിക് (UT) മെഷീനുകൾ ഉൽപാദിപ്പിക്കുന്ന സാങ്കേതിക ഡാറ്റയും മറ്റുമാണ് കൈകാര്യം ചെയ്യേണ്ടത്. ഇത് കൈകാര്യം ചെയ്യുന്ന ആളുകളോ? ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരായിരിക്കും അധികവും. പൊതുവായി പറയാവുന്നത് സാങ്കേതിക വിദ്യയിലെ സാമ്യം മാത്രമാകും .

 

ഇത് നടപ്പിലാക്കാൻ സാധാരണ ഇതിനെ ഒരു പ്രൊജക്റ്റ് (Project), അല്ലെങ്കിൽ പ്രോഗ്രാം (Program) ആയാണ് പരിഗണിക്കുക, പക്ഷെ ഈ പ്രൊജക്റ്റ് അതിൻ്റെ നടത്തിപ്പ് കാലാവധി പൂർത്തിയാക്കിയാലും അത് നടപ്പിൽ വരുത്തിയ നയങ്ങൾ പിന്തുടർന്നുകൊണ്ടേയിരിക്കും. നിയമങ്ങളും നയങ്ങളും രാജ്യ-സംസ്ഥാന സർക്കാർ തലത്തിൽ മാറുന്നതിനനുസരിച്ചു ഈ പ്രോജക്ടിന്റെ പരിപാലന (Maintenance) ഘട്ടത്തിലും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കണം.

ഡാറ്റാ ഗവെർനൻസ് ഒരു സ്ഥാപനത്തിലോ, പ്രസ്ഥാനത്തിലോ, സർക്കാരിലോ നടപ്പാക്കുന്നതിലൂടെ ചുവടെ പറയുന്ന പ്രയോജനങ്ങളാണ് ലക്ഷ്യമിടുന്നത്:

 1. ഡാറ്റയുടെ ചിട്ടയായ സംഭരണം
 2. ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും നിർമിക്കൽ
 3. സംഭരിച്ച ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കൽ
 4. ഡാറ്റയുടെ കാര്യക്ഷമമായ വിശകലനവും ഉപയോഗവും നടപ്പിലാക്കുന്നതിലൂടെ കഴിഞ്ഞകാലത്തുണ്ടായ തെറ്റുകൾ ആവർത്തിക്കാതിരിക്കുവാനും, ചെലവ് ചുരുക്കുവാനും, മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുവാനും, മെച്ചപ്പെട്ട സാമ്പത്തിക നേട്ടം (വ്യവസായം തുടങ്ങിയവ ആണെങ്കിൽ) ഉണ്ടാക്കുവാനും
 5. ഡാറ്റ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കൽ
 6. ഡാറ്റയുടെ ഗുണമേന്മ ഉറപ്പുവരുത്തുക
 7. ബന്ധപ്പെട്ട ആളുകള് തുടർച്ചയായുള്ള അവബോധനം നടത്തുക

തുടങ്ങിയവ.

നടപ്പിലാക്കിയ ഡാറ്റ ഗവെർണൻസ് ശരിയായ രീതിയിൽ പാലിക്കപ്പെടുന്നുണ്ടോ, പ്രതീക്ഷിച്ച ഫലം നൽകുന്നുണ്ടോ എന്നൊക്കെ കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് (Audit) ചെയ്യേണ്ടതും അത്യാവശ്യമാണ്. സ്ഥാപനത്തിന്റെ, അല്ലെങ്കിൽ സർക്കാരിന്റെ ഓഡിറ്റ് ഏജൻസി അതിൻ്റെ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ, കേരള സർക്കാർ നേരിട്ടതുപോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.