×
login
ചുവപ്പുനാടകളും വരികളുമില്ലാത്ത സംവിധാനത്തിലേക്ക് രാജ്യം മാറി; ഡിജിറ്റല്‍ ഇന്ത്യ ബോധവത്കരണം ശക്തിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

വിപുലമായതും സുരക്ഷിതത്വമാര്‍ന്നതും ജനാധിപത്യമൂല്യങ്ങളുള്ളതുമായ ഡിജിറ്റല്‍ പ്രതിവിധികള്‍ ഏഴുവര്‍ഷം കൊണ്ട് രാജ്യം വികസിപ്പിച്ചെടുത്തു. ചുവപ്പുനാടകളും വരികളുമില്ലാത്ത സംവിധാനത്തിലേക്ക് മാറാനായതും ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരള സ്‌റ്റേറ്റ് സിഎസ്സി വിഎല്‍ഇ അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍

തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ഇന്ത്യയിലെ നഗര ഗ്രാമ പ്രദേശങ്ങളെ ഒന്നാകെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ടുവന്നത് അഭിമാനകരമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. വിപുലമായതും സുരക്ഷിതത്വമാര്‍ന്നതും ജനാധിപത്യമൂല്യങ്ങളുള്ളതുമായ ഡിജിറ്റല്‍ പ്രതിവിധികള്‍ ഏഴുവര്‍ഷം കൊണ്ട് രാജ്യം വികസിപ്പിച്ചെടുത്തു. ചുവപ്പുനാടകളും വരികളുമില്ലാത്ത സംവിധാനത്തിലേക്ക് മാറാനായതും ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരള സ്‌റ്റേറ്റ് സിഎസ്സി വിഎല്‍ഇ അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍

രേഖകളും പ്രമാണങ്ങളും ഏറെക്കുറെ ഇന്ന്  ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറി. മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ എല്ലാ വ്യക്തികള്‍ക്കും ലഭ്യമാകുന്ന സംവിധാനമുണ്ടായി. വ്യവസായങ്ങള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കും എളുപ്പത്തിലുള്ള ഡിജിറ്റല്‍ ക്രമീകരണം ഒരുക്കാനായതുമെല്ലാം പ്രധാനമന്ത്രിയുടെ വലിയ സ്വപ്നമായിരുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയമെന്നും മന്ത്രി പറഞ്ഞു.  

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.  ഡിജിറ്റല്‍ഇന്ത്യയുടെ ലക്ഷ്യം, കാഴ്ച്ചപ്പാട്, സേവനങ്ങള്‍, ഫലങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് പകര്‍ന്നു കൊടുക്കാനാകുന്ന വേദികള്‍ ഇനിയുമുണ്ടാകണമെന്നും ഡിജിറ്റല്‍ ഇന്ത്യ വാര്‍ഷികാഘോഷച്ചടങ്ങില്‍ മന്ത്രി പറഞ്ഞു.

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.