×
login
ബഹിരാകാശ മേഖലയില്‍ ശക്തമായ അക്കാദമിക്ക് - വ്യവസായ സഹകരണം ആവശ്യം : ഡോ. എ. എസ്സ് . കിരണ്‍ കുമാര്‍

ഡോ. എ പി. ജെ. അബ്ദുല്‍ കലാം പ്രഭാഷണം നടത്തുകയായിരുന്നു ഡോ. കിരണ്‍ കുമാര്‍

തിരുവനന്തപുരം:ബഹിരാകാശ രംഗത്ത്  അക്കാദമിക്ക് - വ്യവസായ സഹകരണം ശക്തമാക്കണമെന്ന് ബഹിരാകാശ കമ്മീഷനംഗവും, ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനുമായ  ഡോ. എ. എസ്സ്. കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. 'ബഹിരാകാശം ഭൂമിക്ക്' എന്നതിന് പകരം 'ബഹിരാകാശം ബഹിരാകാശ ത്തിന്' എന്ന തരത്തില്‍ മുദ്രാവാക്യം മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

തിരുവനന്തപുരത്തെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പതിനഞ്ചാം സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച  ഡോ. എ പി. ജെ. അബ്ദുല്‍ കലാം പ്രഭാഷണം നടത്തുകയായിരുന്നു ഡോ. കിരണ്‍ കുമാര്‍. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ നേട്ടത്തിനായി മികച്ച അക്കാഡമിക് സ്ഥാപനങ്ങളിലെ ബൗദ്ധിക സ്രോതസ്സുപയോഗിച്ച് ഹ്രസ്വകാല, ദീര്‍ഘ കാല, പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചു ഐ.ഐ.എസ്.ടി - ഐ എസ്.ആര്‍.ഒ ആശയവിനിമയ സമ്മേളനം, സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍, പൂര്‍വവിദ്യാര്‍ഥി സംഗമം, ഹിന്ദി ദിനാഘോഷം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.  

ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സലര്‍ ഡോ.ബി.എന്‍.സുരേഷ് സമാപന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു.

 

 

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.