×
login
ഭൗമകാന്തിക കൊടുങ്കാറ്റ്‍: സ്പേസ് എക്‌സ് വിക്ഷേപിച്ച 40 സ്റ്റാര്‍ലിങ്ക്‍ ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടു; മസ്‌കിന് കോടികളുടെ നഷ്ടം

സൂര്യനിലെ ആളിക്കത്തല്‍ കൊണ്ടുണ്ടാകുന്ന കാന്തിക കണങ്ങളുടെ പ്രവാഹമാണ് ഈ കൊടുങ്കാറ്റ്. ഇത് വസ്തുക്കളെ ബഹിരാകാശ ശൂന്യതയിലേക്കും ഭൂമി ഉള്‍പ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളിലേക്കും തള്ളിവിടുന്നു.

ന്യൂയോര്‍ക്ക്: സൂര്യനില്‍ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റില്‍ സ്പേസ് എക്സിന് 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടമായി. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് (LEO) 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഭൗമകാന്തിക കൊടുങ്കാറ്റില്‍ അവയില്‍ 40 എണ്ണം നഷ്ടപ്പെടുകയായിരുന്നെന്ന് സ്പേസ് എക്സ് വ്യക്തമാക്കി.  

സൂര്യനിലെ ആളിക്കത്തല്‍ കൊണ്ടുണ്ടാകുന്ന കാന്തിക കണങ്ങളുടെ പ്രവാഹമാണ് ഈ കൊടുങ്കാറ്റ്. ഇത് വസ്തുക്കളെ ബഹിരാകാശ ശൂന്യതയിലേക്കും ഭൂമി ഉള്‍പ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളിലേക്കും തള്ളിവിടുന്നു. ജി2-ക്ലാസ് ഭൗമകാന്തിക കൊടുങ്കാറ്റിനെക്കുറിച്ച് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലോണ്‍ മസ്‌കിന് കീഴിലുള്ള സ്പേസ് എക്സ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കര്‍ 9 റോക്കറ്റില്‍ 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഭൗമകാന്തിക കൊടുങ്കാറ്റ് ഉണ്ടായത്. ഇത് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്നു. 2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.  


ഭൂമിയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് പദ്ധതി കൊണ്ട് ഇലോണ്‍ മസ്‌ക് ലക്ഷ്യമിട്ടത്. ബഹിരാകാശ ടൂറിസത്തിലും സ്പേസ് എക്സ് പുതുചരിത്രമെഴുതിയിരുന്നു. 2021 സെപ്റ്റംബറില്‍ നാല് സഞ്ചാരികള്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി ബഹിരാകാശത്ത് എത്തിയിരുന്നു. ഇന്‍സ്പിരേഷന്‍ നാല് എന്നു പേരിട്ട ദൗത്യത്തില്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാന്‍ (38), ശിശുരോഗവിദഗ്ധ ഹെയ്‌ലി അര്‍സിന, ജിയോസയന്‍സ് പ്രഫസര്‍ സിയാന്‍ പ്രോക്റ്റര്‍ (51), യുഎസ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ ക്രിസ് സെംബ്രോസ്‌കി (42) എന്നിവരാണു മൂന്നു ദിവസം ബഹിരാകാശത്തു തങ്ങിയശേഷം തിരിച്ചെത്തിയത്.

ഇതുവരെ രണ്ടായിരത്തോളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ സ്പേസ് എക്സ് ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ആകെ മൊത്തം 12,000 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഓരോ സ്റ്റാര്‍ലിങ്ക് ഉപഗ്രഹത്തിനും രണ്ടരലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) ചെലവു വരും. ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയുള്ള റോക്കറ്റ് വിക്ഷേപണത്തിന് 5 കോടി ഡോളറും (374 കോടി രൂപ) ചെലവാകും. കണക്കുകൂട്ടുമ്പോള്‍ 446 കോടി രൂപയോളം നഷ്ടമാണു ഭൗമകാന്തിക കൊടുങ്കാറ്റ് മൂലം ഇലോണ്‍ മസ്‌കിനും സ്റ്റാര്‍ലിങ്ക് കമ്പനിക്കും ഒറ്റദിനത്തില്‍ സംഭവിച്ചത്.

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.