×
login
ഫെഡി ചാറ്റ്‌ബോട്ടുമായി ഫെഡറല്‍ ബാങ്ക്; യന്ത്ര അധിഷ്ഠിത അല്‍ഗോരിതത്തിലൂടെ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി

ഫെഡി ചാറ്റ്‌ബോട്ടുമായി ഫെഡറല്‍ ബാങ്ക്; യന്ത്ര അധിഷ്ഠിത അല്‍ഗോരിതത്തിലൂടെ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി

കൊച്ചി: സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്‌സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7  തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍  രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച ഫെഡറല്‍ ബാങ്കില്‍ നിന്ന് മറ്റൊരു പുതുമ കൂടി. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസിസ്റ്റന്റായ ഫെഡി എന്ന ചാറ്റ്‌ബോട്ടാണ് ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റല്‍ ഉത്പന്നം. അത്യാധുനിക യന്ത്ര അധിഷ്ഠിത അല്‍ഗോരിതത്തിലൂടെ ഉപഭോക്താക്കളുടെ ബാങ്കിങ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി നല്‍കുന്നതാണ് ഫെഡി എന്ന ഈ വിര്‍ച്വല്‍ അസിസ്റ്റന്റ്.  

മറ്റു സമാന വിര്‍ച്വല്‍ അസിസ്റ്റന്റുകള്‍

വെബ്‌സൈറ്റുകളില്‍ മാത്രമാണു ലഭ്യമാവുന്നതെങ്കില്‍ ഫെഡിയുടെ സേവനം അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ്, വാട്ട്‌സാപ് തുടങ്ങിയവയിലൂടെയെല്ലാം നേടാനാവുന്നതാണ്.  

ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ആദ്യമായി ഗൂഗിള്‍ ബിസിനസ് മെസേജിങുമായി സംയോജിപ്പിച്ചിട്ടുള്ള ചാറ്റ്‌ബോട്ടാണ്  ഫെഡി. ഗൂഗിളില്‍ ഏതെങ്കിലും ഫെഡറല്‍ ബാങ്ക് ശാഖ തിരയുമ്പോള്‍ ലഭ്യമാവുന്ന മെസേജ്/ ചാറ്റില്‍ ക്ലിക്ക് ചെയ്ത് ഫെഡിയുടെ സേവനം ലഭ്യമാക്കാവുന്നതാണ്.       

8108030845 എന്ന നമ്പറിലേക്ക്  FEDDY   എന്ന് എസ്എംഎസ് അയച്ച് വാട്ട്‌സാപിലൂടേയും ഫെഡിയുടെ സേവനംനേടാനാവുന്നതാണ്.

അടുത്തിടെ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗ റിപോര്‍ട്ട് അവതരിപ്പിക്കാനായി ഫെഡി പിന്തുണയോടെയുള്ള മൈക്രോസൈറ്റും ബാങ്ക് അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളിലൂടെ എളുപ്പത്തില്‍ കടന്നു പോകാനും പരസ്പരം ആശയ വിനിമയം നടത്താനും ഇതു കൂടുതല്‍ സൗകര്യം നല്‍കിയിരുന്നു.    https://www.federalbank.co.in/annual-report-2020-21/    എന്ന ലിങ്കിലൂടെ ഈ മൈക്രോസൈറ്റിലേക്കു പ്രവേശിവുന്നതാണ്.  

ഫെയ്‌സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ക്ലബ്ബ്ഹൗസ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ഷിക പൊതുയോഗം ലൈവ് സ്ട്രീം ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായും സമീപകാലത്ത് ഫെഡറല്‍ ബാങ്ക് മാറുകയുണ്ടായി.  

ഫെഡറല്‍ ബാങ്കിന്റെ ഇന്നത്തെ ഡിജിറ്റല്‍ പുതുമകള്‍ ബാങ്കിങ് രംഗത്തെ നാളെയുടെ മാതൃകകളെ പുനര്‍നിര്‍വചിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രസ്തുത വാര്‍ഷിക പൊതുയോഗത്തില്‍ പ്രസ്താവിച്ചിരുന്നു.  സമൂഹത്തിന് കൂടുതല്‍ മികച്ച രീതിയില്‍ സേവനങ്ങള്‍ നല്‍കാന്‍ സാങ്കേതികവിദ്യ ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.