×
login
കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്‍ട്; ക്യൂആര്‍ കോഡ് വഴി ഓട്ടോക്കൂലി നല്‍കാം; സ്മാര്‍ട്ട് ഡ്രൈവര്‍മാരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

പഴമ്പാലക്കോട് ഓട്ടോ സ്റ്റാന്‍ഡിലെ 10 ഓട്ടോകളിലാണ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓട്ടോക്കൂലി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

പാലക്കാട്: കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി. അഭിനന്ദിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയിരിക്കുന്നത് അഭിനന്ദനാര്‍ഹമായ നീക്കമാണെന്നും ഇത് എല്ലാവര്‍ക്കും മാതൃകയാക്കാമെന്നും അദേഹം പറഞ്ഞു.  

പഴമ്പാലക്കോട് ഓട്ടോ സ്റ്റാന്‍ഡിലെ 10 ഓട്ടോകളിലാണ്  ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓട്ടോക്കൂലി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  

ഓട്ടോറിക്ഷകളില്‍ ഒട്ടിച്ച ക്യൂ ആര്‍ കോഡ് മൊബൈല്‍ ഫോണ്‍ വഴി സ്‌കാന്‍ ചെയ്തു യാത്രക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറാം. ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് ചില്ലറ അടക്കമുള്ള പണം കൈയ്യില്‍ കരുതാതെ യാത്ര ചെയ്യാമെന്നുള്ളതാണ് ഈ പദ്ധതിയുടെ ഗുണം. ഓട്ടോ ഡ്രൈവര്‍മാരുടെ പടം അടക്കം ട്വിറ്ററിര്‍ പോസ്റ്റ് ചെയ്താണ് കേന്ദ്രമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്.  

  comment

  LATEST NEWS


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്


  വിജയം ഓരോ ഭാരതീയനേയും പ്രചോദിപ്പിക്കുന്നത്; മീരാഭായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.