സുരക്ഷിതമായും പരമാവധി ചെലവു കുറച്ചും മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയാണു ലക്ഷ്യം
തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ് സഞ്ചാരികളെ വഹിച്ചുള്ള ഗഗന്യാന് പേടകം അറബിക്കടലില്‍ തിരികെയിറക്കും. താരതമ്യേന ശാന്തമായതുകൊണ്ടാണ് അറബിക്കടലിനു മുന്‍ഗണന നല്കുന്നതെന്നു മനോരമ ഇംഗ്ലിഷ് ഇയര്‍ബുക്കിലെഴുതിയ ലേഖനത്തില്‍ ഐഎസ്ആര്‍ഒ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്റര്‍ (എച്ച്എസ്എഫ് സി) ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷമാണു ഗഗന്യാന് ദൗത്യം.
ഏതെങ്കിലും കാരണവശാല്‍ അറബിക്കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിലാവും പേടകം തിരിച്ചിറക്കുക. ഗഗന്‍യാനിന്റെ ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യ പകുതിയില്‍ നടക്കും.
ഗഗന്‍യാനിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍, യാത്രികര്‍ക്കു രക്ഷപ്പെടാനുള്ള വഴികള്‍, അതിജീവനം തുടങ്ങിയ കാര്യങ്ങളും ലേഖനം ചര്‍ച്ച ചെയ്യുന്നു. 2019ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്എസ്എഫ് സിയുടെ ആദ്യ ദൗത്യമാണ് ഗഗന്യാന്. സുരക്ഷിതമായും പരമാവധി ചെലവു കുറച്ചും മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയാണു സ്ഥാപനത്തിന്റെ ലക്ഷ്യം.
ഇരട്ടഭിത്തിയുള്ള ക്രൂ മൊഡ്യൂള്‍
8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ട ഭിത്തിയാണ്. ഭൗമാന്തരീക്ഷത്തില്‍ പേടകം തിരികെയെത്തുമ്പോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 7.8 കി.മീ. വേഗത്തിലായിരിക്കും പേടകം ഭൂമിയെ വലംവയ്ക്കുക.
ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍
ജിഎസ്എല്‍വി എംകെ3യുടെ പരിഷ്കരിച്ച പതിപ്പായ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളാണ് ദൗത്യത്തിന് ഉപയോഗിക്കുക. തിരിച്ചിറങ്ങുന്ന പേടകത്തിന്റെ സ്ഥാനം കപ്പലിലുള്ള രക്ഷാദൗത്യസേനയ്ക്കു നിര്‍ണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. അടിയന്തര സാഹചര്യത്തില്‍ അവര്‍ക്കു രണ്ടു ദിവസത്തോളം പേടകത്തില്‍ തന്നെ കഴിയാനുമാവും.
തയാറെടുപ്പ്
ഗഗന്‍യാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയില്‍ 15മാസം പരിശീലനം പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ അസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് തുടര്‍ തയാറെടുപ്പുകള്‍. എന്‍ജിനീയറിങ്, മെഡിക്കല്‍, സുരക്ഷാ പരിശീലനങ്ങള്‍ക്കു പുറമെ ഭാരരഹിതാവസ്ഥയെ നേരിടുന്നതിനും സംഘാംഗങ്ങളെ പ്രാപ്തരാക്കും. അടിയന്തരമായി ദൗത്യം അവസാനിപ്പിക്കേണ്ടി വന്നാല്‍ പേടകം പതിക്കാന്‍ സാധ്യതയുള്ള സമുദ്രം, മഞ്ഞുപ്രദേശം, പര്‍വതം, മരുഭൂമി എന്നിവിടങ്ങളില്‍ അതിജീവനത്തിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. അതിനാവശ്യമായ കിറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞതായി ഡോ. ഉണ്ണികൃഷ്ണന് നായര്‍ വെളിപ്പെടുത്തുന്നു.
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
ഐബിഎസിന്റെ പിന്‍ബലത്തില്‍ ചിറകുവിരിക്കാന്‍ ഫ്ളൈബി
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി
അടല്‍ ഇന്നൊവേഷന് മിഷന് വിപുലീകരിക്കും; രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കും
ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരം; ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും; ബ്ലോക്ക് ചെയിന്‍ വിവര സാങ്കേതിക രംഗത്തെ വിപ്ലവം
'സെമികോണ്‍ ഇന്ത്യ 2022' ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അന്താരാഷ്ട്ര സെമി കണ്ടക്ടര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍