×
login
ഇന്ത്യയ്ക്ക് ഇനി സ്വന്തം ഒ.എസ്; 'മെഗാസ്റ്റാര്‍ എന്‍ട്രി'യുമായി ജിയോ‍-ഗൂഗിള്‍‍ സഖ്യം; ചൈന വ്യാളിയുടെ തലക്കടി; സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ ഇടിയും

ജിയോ പ്ലാറ്റ്ഫോമും ഗൂഗിളും സംയുക്തമായി ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് റിപ്പോര്‍ട്ട്. ജിയോയും ടെക്നോളജി ഭീമനായ ഗൂഗിളും കൈകോര്‍ത്തതോടെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.  

ഗൂഗിള്‍ അടുത്തിടെ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തിയിരുന്നു.  ഇതിലൂടെ ഇരു കമ്പനികളും ഒത്തുചേര്‍ന്ന് പുതിയ ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനും ഇതുപയോഗിച്ച് വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലെ കുത്തക അവസാനിപ്പിക്കുകയാണ് ഇരു കമ്പനികളുടെ ലക്ഷ്യം. പതിനായിരം രൂപയ്ക്ക് താഴെ മികവാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  


ജിയോ പ്ലാറ്റ്ഫോമും ഗൂഗിളും സംയുക്തമായി ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്  ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.  

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡിന് ബദലായാണ് പുതിയ ഒഎസ്. ഇതോടെ ഇന്ത്യന്‍ വിപണയില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനീസ് കമ്പനികളും പൂട്ടികെട്ടേണ്ട അവസ്ഥവരുമെന്നാണ് ടെക്‌നോളജി വിദഗ്ദ്ധന്‍മാര്‍ പറയുന്നത്.  ഷഓമി, ഒപ്പോ, വിവോ, റിയല്‍മി തുടങ്ങിയ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുകയാണ് ഈ മേഖല കുത്തക സ്ഥാപിക്കാനാണ് ജിയോയുടെ നീക്കം.  

വില കുറഞ്ഞ ഫോണുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കാന്‍ ഗൂഗിള്‍ നേരത്തെയും ശ്രമം നടത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഗോ ഇതിന്റെ ഭാഗമായിരുന്നു. 5ജി സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ ഹാന്‍ഡ്സെറ്റുകളാണ് ജിയോയും ഗൂഗിളും ചേര്‍ന്ന് പുറത്തിറക്കുക.  മെബൈല്‍ ഫോണ്‍ വിപണിയിലേക്ക് 'മെഗാസ്റ്റാര്‍ എന്‍ട്രി' നടത്താനാണ് ശ്രമിക്കുന്നതെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കുന്നു.  

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.