×
login
ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി

അപ്ഡേറ്റ് ചെയ്തതിന് ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യണമെന്നത് ഒരു പ്രധാന ഘട്ടമാണ്. റീസ്റ്റാര്‍ട്ട് ചെയ്യുന്നതു വരെ ക്രോം സുരക്ഷിതമായിരിക്കില്ല. ഈ അവസരം ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം ക്രോം അപ്ഡേറ്റ് ചെയ്യുകയും അതിനു ശേഷം റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് നാല് പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഒരു പിഴവുകൂടിയുണ്ടെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചത്. ഒന്നിലധികം പുതിയ ഹൈ ലെവല്‍ ഹാക്കുകളാണ് ഗൂഗിള്‍ അവസാനം സ്ഥിതീകരിച്ചത്. ഇതുകൂടി കൂട്ടി മൊത്തം അഞ്ചു പിഴവുകളാണ് ക്രോമില്‍ ഇപ്പോഴുള്ളത്. ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.  

ഇതില്‍ 'ഹീപ്പ് സ്മാഷിങ്' എന്ന പ്രശ്നമാണ് ഏറ്റവും ഭീകരമേറിയത്. ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുകയും പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതുവഴി ഒരു ഓവര്‍ഫ്ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാനും ഇതിനു കഴിയും.  സിസ്റ്റം റിഫ്രെഷ് ചെയ്യുമ്പോളുണ്ടാകുന്നതാണ് മറ്റൊരപകട സാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഇവിടെ മാല്‍വെയറ്കള്‍ പ്രവര്‍ത്തിക്കുന്നത്.  

ക്രോം അപ്ഡേറ്റ് ചെയ്യാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിനായി പുതിയ ഹാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പങ്കിടുന്നു. ഈ പിഴവുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒരു പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ക്രോം വെര്‍ഷന്‍ 95.0.4638.54 എന്ന പതിപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഈ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് ക്രോമിന്റെ പ്രവര്‍ത്തനം ശരിയാണോയെന്ന് പരിശോധിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു.  

അപ്ഡേറ്റ് ചെയ്തതിന് ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യണമെന്നത് ഒരു പ്രധാന ഘട്ടമാണ്. റീസ്റ്റാര്‍ട്ട് ചെയ്യുന്നതു വരെ ക്രോം സുരക്ഷിതമായിരിക്കില്ല. ഈ അവസരം ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം ക്രോം അപ്ഡേറ്റ് ചെയ്യുകയും അതിനു ശേഷം റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു.

 

 

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.