ഇന്തോ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. പബ്ജി മൊബൈല്‍ നോര്‍ഡിക് മാപ് ലിവിക്, പബ്ജി മൊബൈല്‍ ലൈറ്റ്, വീ ചാറ്റ് വര്‍ക്, വീ ചാറ്റ് റീഡിങ്ങ് തുടങ്ങിയ ആപ്പുകള്‍ നിരോധിത ലിസ്റ്റിലുണ്ട്.
ന്യൂദല്‍ഹി: ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഹാനികരമായ 118 ആപ്ലിക്കേഷനുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഗെയിമിങ് ആപ്പായ പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചിരിക്കുന്നത്. ഇന്തോ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. പബ്ജി മൊബൈല്‍ നോര്‍ഡിക് മാപ് ലിവിക്, പബ്ജി മൊബൈല്‍ ലൈറ്റ്, വീ ചാറ്റ് വര്‍ക്, വീ ചാറ്റ് റീഡിങ്ങ് തുടങ്ങിയ ആപ്പുകള്‍ നിരോധിത ലിസ്റ്റിലുണ്ട്. മുന്‍പ് നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പിന് വിപിഎന്‍ നല്‍കിയിരുന്ന രണ്ട് ആപ്ലിക്കേഷനുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
Twitter tweet: https://twitter.com/ANI/status/1301127326122438657
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ടിക് ടോക്കിന് പുറമെ ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷന്‍സാണ് നിരോധിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു. ചൈന അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്.
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
ഐബിഎസിന്റെ പിന്‍ബലത്തില്‍ ചിറകുവിരിക്കാന്‍ ഫ്ളൈബി
അടല്‍ ഇന്നൊവേഷന് മിഷന് വിപുലീകരിക്കും; രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കും
ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരം; ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും; ബ്ലോക്ക് ചെയിന്‍ വിവര സാങ്കേതിക രംഗത്തെ വിപ്ലവം
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി