ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആഗോള പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ 'ഹഡില്‍ ഗ്ലോബലി'ന്റെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അദ്ധ്യക്ഷനായിരിക്കും. കൊവിഡാനന്തര കാലഘട്ടത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപപങ്കാളിത്തബിസിനസ് അവസരങ്ങളെ കേന്ദ്രീകരിച്ച ദ്വിദിന വെര്‍ച്വല്‍ സമ്മേളനത്തിന്റെ സമാപന ദിവസം ബ്ലോക്‌ചെയിന്‍ ഉച്ചകോടിക്കും വേദിയാകും. ഗൂഗിള്‍, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍ ആക്‌സിലറേറ്റര്‍ നെറ്റ് വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്‌കോം, സിഎസ്എല്‍ എന്നിവയുമായുള്ള ധാരണാപത്രങ്ങള്‍ ഒപ്പിടും.
ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആഗോള പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും. സംരഭകര്‍ക്ക് ആഗോളതലത്തിലുള്ള അവസരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികസാമ്പത്തിക പിന്തുണയോടെ അതിവേഗം വളരാനാവശ്യമായ സാധ്യതയും തേടുന്നതിനാണ് കേരള ഐടി പാര്‍ക്കുകളുടെ സഹകരണത്തോടെയുള്ള സമ്മേളനം ഊന്നല്‍ നല്‍കുന്നത്.
മുഖ്യസെഷനുകള്‍, ലീഡര്‍ഷിപ്പ് ടോക്ക്, ടെക്‌നിക്കല്‍ ടോക്ക്, ആഗോളതലത്തിലും സംസ്ഥാനത്തുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം, ആശയാവതരണം, മറ്റു ബിസിനസ് അധിഷ്ഠിത പരിപാടികള്‍ എന്നിവയും സമ്മേളനത്തില്‍ നടക്കും. 30 മാര്‍ഗനിര്‍ദേശകര്‍ ഉള്‍പ്പെടുന്ന പ്രത്യേക സെഷനും സംഘടിപ്പിക്കും.
സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലെ പ്രതിസന്ധികളേയും അവസരങ്ങളേയും കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ ആഗോള കാഴ്ചപ്പാടിലാണ് ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിക്കുന്നതെന്ന് കെഎസ് യുഎം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം തോമസ് പറഞ്ഞു. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നൂതന സാങ്കേതികവിദ്യകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ് യുഎമ്മിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പങ്കാളിത്തങ്ങള്‍ക്കും വികസനത്തിനും സഹായകമായ രീതിയില്‍ ലോകനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ് മിഷന്‍ വികസിപ്പിച്ചെടുത്ത അതിനൂതന വെബ്പ്ലാറ്റ് ഫോമിലാണ് പരിപാടി നടക്കുക. ലണ്ടന്‍ സിറ്റിയുടെ ലോര്‍ഡ് മേയറും ബിസിനസ് നിയമ സ്ഥപനമായ ഡിഎല്‍എ പൈപ്പര്‍ പങ്കാളിയുമായ ആല്‍ഡര്‍മാന്‍ വിന്‍സെന്റ്, സിസ്‌കോ ഇന്ത്യയുടേയും എസ്എഎആര്‍സിയുടേയും പ്രസിഡന്റായ ഡെയ്‌സി ചിറ്റിലപ്പള്ളി, ബോട്ട്ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സഹസ്ഥാപകനും സിഎംഒയുമായ അമന്‍ ഗുപ്ത, ഇന്‍ഫോ എഡ്ജ് സഹസ്ഥാപകന്‍ സഞ്ജീവ് ബിഖ് ചന്ദാനി, സ്‌നാപ് ചാറ്റ് ഇന്ത്യ എംഡി ദുര്‍ഗേഷ്, നോബ്രോക്കര്‍.കോം സ്ഥാപകനും സിഇഒയുമായ അമിത് കുമാര്‍ അഗര്‍വാള്‍, മിഡില്‍ ഈസ്റ്റിലേയും ആഫ്രിക്കയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് എംഡി റോബര്‍ട്ടോ ക്രോസി, ഹിറ്റാച്ചി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. കിംഗ്ഷുക് ബാനര്‍ജി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും.
ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളെക്കുറിച്ചും മറ്റു പരിപാടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ക്കും പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുംwww.huddleglobal.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു
എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍
കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം; 30 സ്റ്റാര്‍ട്ടപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍