×
login
ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി 5‍ പരീക്ഷിച്ച് ഇന്ത്യ; ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയെന്ന് ചൈന

അഗ്‌നി 5നു ആകെ ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി5 നൈറ്റ് ട്രയല്‍ വിജയകരം. 5,400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും.

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്‌നി5 ന്റെ നൈറ്റ് ട്രയല്‍ നടത്തിയത്. അഗ്‌നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്‌നി5. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്‌നി5 മിസൈല്‍ വികസിപ്പിച്ചത്.

17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഈ മിസൈല്‍ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങള്‍ ഉള്ളതുമാണ്. അഗ്‌നി 5നു ആകെ ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി1, 2000 കിമീ പരിധിയുള്ള അഗ്‌നി2, 2500 കിമീ പരിധിയിലുള്ള അഗ്‌നി3, 3500 കിമി പരിധിയുള്ള അഗ്‌നി4 എന്നിവയാണ് അഗ്‌നി5ന് മുന്നേയുണ്ടായിരുന്നവ.


2012 ല്‍ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്‌നി 5 മിസൈലിന്റെ ഒന്‍പതാം പരീക്ഷണമാണ് . 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി.

ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി5 ലുണ്ട്. മറ്റ് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളില്‍ (കാനിസ്റ്റര്‍) ആണ് അഗ്‌നി5 ശേഖരിച്ചുവെക്കുക. ഏറെക്കാലം കേടുപാടുകൂടാതെ മിസൈല്‍ സൂക്ഷിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി5 നെ ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാര്‍ഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി5 നായി തയ്യാറാക്കിയിരിക്കുന്നത്.  

അഗ്‌നി5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ ഈ മിസൈല്‍ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യന്‍ സൈനിക വിദഗ്ദ്ധരും കാണുന്നത്. എന്നാല്‍, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈല്‍ ശേഷിയിലേക്കുള്ള നിര്‍ണായകമായ ചവിട്ടുപടിയാണിത്. കൂടുതല്‍ വിപുലീകരിച്ച് അഗ്‌നി6 ല്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി5 ലുള്ളത്.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.