×
login
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി‍ പരീക്ഷണം സമ്പൂര്‍ണ വിജയം

ആത്മനിര്‍ഭര്‍ 5ജി എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തതാണ് പുതിയ 5ജി നെറ്റ്‌വര്‍ക്ക്.

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷണം വിജകരമായി പൂര്‍ത്തികരിച്ചെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. മദ്രാസ് ഐഐടിയില്‍ വെച്ച് 5ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ഓഡിയോ കോളിയൂടെയും വീഡിയോ കോളിലൂടെയുമാണ് മന്ത്രി പരീക്ഷണം നടത്തിയത്. പരീക്ഷണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മന്ത്രി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.  

ആത്മനിര്‍ഭര്‍ 5ജി എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തതാണ് പുതിയ 5ജി നെറ്റ്‌വര്‍ക്ക്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്രാസ് ഐഐടിയില്‍ 5ജി പരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമായിരുന്നു ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത 4ജി 5ജി നെറ്റ്‌വര്‍ക്കെന്നും അതില്‍ വിജയിച്ചെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 5ജി സേവനം രാജ്യത്ത് സപ്തംബറോടെ ആരംഭിക്കുമെന്നാണ് വിവരം.  


5ജിക്ക് പിന്നാലെ 6ജി ആരംഭിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 4ജിയെക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്കുള്ളത്. 5ജി നെറ്റ്‌വര്‍ക്കിന്റെ വരവോടെ ഇന്റെര്‍നെറ്റ് ഉപയോഗത്തിന് പുറമേ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ഉര്‍ജ്ജ മേഖലകളിലും മറ്റ് അനുബന്ധ മേഖലകളിലും 5ജിയുടെ സേവനം ലഭ്യമാകും.

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണത്തിലാണ്. എയര്‍ടെല്‍, ജിയോ, വിഐ എല്ലാം തന്നെ ഇതിനോടകം പരീക്ഷണം നടത്തി കഴിഞ്ഞു. പരീക്ഷണത്തിലൂടെ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചതെന്നും ഇതിനാല്‍ ജിയോ പോലുള്ള കമ്പനികള്‍ 5ജി നിക്ഷേപിക്കാന്‍ കൂടുതല്‍ ധനസമാഹരണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 5ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള അന്തിമ അനുമതിക്കായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് അടുത്തയാഴ്ച വിട്ടേക്കും.

 

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.