×
login
ശാസ്ത്ര ലോകത്ത് അസുലഭ മുഹൂര്‍ത്തം: ചൊവ്വ ഗ്രഹത്തില്‍ 40 സെക്കന്‍ഡ് പറന്ന് ഇന്‍ജനുവിറ്റി കോപ്ടര്‍

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി) ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

പസദേന: മനുഷ്യ നിര്‍മിതമായ യന്ത്രപ്പക്ഷി ഇതാദ്യമായി മറ്റൊരു ഗ്രഹത്തില്‍ നിന്ന് പറന്നുയര്‍ന്നു, പിന്നെ നിലം തൊട്ടു. അതോടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി. ലോകമെങ്ങുമുള്ള ശാസ്ത്ര കുതുകികളും ശാസ്ത്രജ്ഞരും ഈ അസുലഭ മുഹൂര്‍ത്തത്തെ സന്തോഷത്തോടെ വരവേറ്റു.

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ  ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ  ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി)  ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

1.8 കിലോ ഭാരമുള്ള ഇന്‍ജനുവിറ്റി പേഴ്‌സിവറന്‍സില്‍ നിന്ന് പുറത്തിറക്കി വച്ചിരിക്കുകയായിരുന്നു. അനുകൂല അന്തരീക്ഷത്തിനു വേണ്ടിയും ചുറ്റുവട്ടം എങ്ങനെയെന്ന് പഠിക്കാനും വേണ്ടിയാണ് പറക്കല്‍ ഇന്നലത്തേക്ക് നിശ്ചയിച്ചിരുന്നത്. കാര്യങ്ങള്‍ എല്ലാം ശരിയായ സാഹചര്യത്തില്‍  കൃത്യസമയത്ത് സിഗ്‌നല്‍ നല്‍കി. അതോടെ പേഴ്‌സിവറന്‍സിന് അല്പം അകലെ  ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിവച്ചിരുന്ന കോപ്ടറിന്റെ  റോട്ടറുകള്‍ കറങ്ങിത്തുടങ്ങി. പിന്നെ അതിന്റെ വേഗം കൂടി. നിര്‍ദ്ദിഷ്ട വേഗം കൈവന്നതോടെ ഇന്‍ജനുവിറ്റി പ്രതലത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി. 40 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ തത്തിക്കളിച്ച ശേഷം നിലത്തിറങ്ങി. ആറു മണിക്കൂര്‍ കഴിഞ്ഞതോടെ കോപ്ടര്‍ ചരിത്രം കുറിച്ചതിന്റെ സന്ദേശം പേഴ്‌സിവറന്‍സില്‍ നിന്ന് ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഒപ്പം ചിത്രങ്ങളും.  

ആദ്യ ചിത്രം ചൊവ്വയുടെ പ്രതലത്തില്‍ പതിഞ്ഞ കോപ്ടറിന്റെ നിഴലിന്റെയായിരുന്നു. തൊട്ടു പിന്നാലെ വന്നു വീഡിയോയും. ഭൂമിയിലെ മനുഷ്യര്‍ അങ്ങ് ചൊവ്വയില്‍ ഒരു കോപ്ടര്‍ പറത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍.!!  ശാസ്ത്ര ലോകം സന്തോഷത്താല്‍ മതിമറന്നു. ഇന്‍ജനുവിറ്റിയുടെ ആദ്യത്തെ പറക്കല്‍, മറ്റൊരു ഗ്രഹത്തില്‍ എത്തിച്ച  വിമാനത്തിന്റെ ആദ്യ പറക്കല്‍. കാലിഫോര്‍ണിയയ്ക്കടുത്ത് പസദേനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലെ ചീഫ് പൈലറ്റ് ഹവാര്‍ഡ് ഗ്രിപ്പ് പറഞ്ഞു.  

അന്തരീക്ഷത്തില്‍ വായുവില്ലെങ്കിലും വിമാന പറക്കല്‍ സാധ്യമാണോയെന്ന് കണ്ടെത്താനാണ് കുഞ്ഞന്‍ കോപ്ടര്‍ അയച്ചത്. സൗരോര്‍ജം കൊണ്ടാണ് ഇതിലെ റോട്ടര്‍ ബ്‌ളേഡുകള്‍ (മുകളിലെ പങ്കകള്‍) പ്രവര്‍ത്തിക്കുന്നത്. ആദ്യം ഏപ്രില്‍ 11നും പിന്നെ 14നുമാണ് കോപ്ടര്‍ പറത്താന്‍ നിശ്ചയിച്ചിരുന്നത്.

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.