×
login
ബഹിരാകാശ സാങ്കേതികവിദ്യയിലെ നവീകരണം: പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതം -കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ഇന്ന് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

തിരുവനന്തപുരം:ബഹിരാകാശ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്‍ ഇന്ത്യയുടെ പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര സഹമന്ത്രി . രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്‌സും (ഐഎന്‍എഇ) ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) സംയുക്തമായി സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കോണ്‍ക്ലേവ്2022ന്റെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വലിയമലയിലുള്ള ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് (എല്‍പിഎസ്സി) മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണങ്ങളും നമ്മുടെ സാങ്കേതിക ആവാസവ്യവസ്ഥയുടെ സമീപ മേഖലകളുടെ വികസനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ഇന്ന് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുതലമുറ സാങ്കേതികവിദ്യകളുടെ വികസനത്തിന് പിന്നില്‍ ഇന്ത്യന്‍ സംരംഭകരെ കാണേണ്ടത് ഇന്ത്യാ ഗവണ്‍മെന്റിന്റെ അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ, അവസരങ്ങള്‍, സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള കഴിവുകള്‍ എന്നിവ എങ്ങനെ വികസിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കോണ്‍ക്ലേവില്‍ ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായഎസ് സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് വ്യവസായങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അധിക ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍പിഎസ്സി ഡയറക്ടര്‍ ഡോ.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ഐഎന്‍എഇ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ശോഭിത് റായ് (റിട്ട) നന്ദി പറഞ്ഞു.

ഐഎസ്ആര്‍ഒ കേന്ദ്രങ്ങളുടെയും പ്രമുഖ എയ്‌റോസ്‌പേസ് സംരംഭങ്ങളുടെയും എഞ്ചിനീയറിംഗ് എക്‌സിബിഷന്‍ വിഎസ്എസ്സി, ഐഐഎസ്ടി ഡയറക്ടര്‍ ഡോ ഉണ്ണികൃഷ്ണന്‍ നായര്‍ എസ്, ഐഐഎസ്യു ഡയറക്ടര്‍ ഡോ ഡി സാം ദയാല ദേവ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയറിംഗ്  ശാസ്ത്ര സാങ്കേതിക രംഗത്തെ  വികസനം, വളര്‍ച്ചയുടെ നയപരമായ പ്രശ്‌നങ്ങള്‍, വികസനത്തിന്റെ വേഗത്തിലുള്ള ആവശ്യകത, മാനവ വിഭവശേഷി മുതലായവയുമായി ബന്ധപ്പെട്ട പ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എഞ്ചിനീയര്‍മാരുടെ വാര്‍ഷിക പരിപാടിയാണ് എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ്.

എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ്2022 ഒക്ടോബര്‍ 15 ന് സമാപിക്കും . 'ബഹിരാകാശം  ദേശീയ വികസനത്തിന്', 'ഇന്ത്യയെ ഒരു ആഗോള ഉല്പാദന കേന്ദ്രമാക്കുക' എന്നിവയാണ് എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ് 2022 ലെ മുഖ്യ വിഷയങ്ങള്‍ . എഎഎസ്ആര്‍ഒ സെന്ററുകളുടെ ഡയറക്ടര്‍മാര്‍, ഐഎന്‍എഇ ഫെല്ലോകള്‍, രാജ്യത്തെ  വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി നാനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള  ഖാദി മേളയും  കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .

Innovation in space technology is vital for India's Techader


: Union Minister Rajeev Chandrasekhar

Union Minister of State for Electronics and Information Technology & Skill Development, Shri Rajeev Chandrasekhar said that innovations in space technology are vital for India's Techade. He was virtually addressing the inaugurating ceremony of Engineers Conclave-2022, jointly organized by the Indian National Academy of Engineers (INAE) and the Indian Space Research Organisation (ISRO). The three-day conclave is being held at ISRO's Liquid Propulsion Systems Centre (LPSC), Valiamala, Thiruvananthapuram. He said that innovations and research in the space sector will lead to the development of the adjacent sectors of our technology ecosystem.

Union Minister said that Indian youngsters today have opportunities to demonstrate their capabilities to make world-class products. He said that it is the ambition of the Government of India to see that Indian entrepreneurs are behind the development of next-generation technologies. He asked the conclave to discuss how India can develop its economy, opportunities, technology, and capabilities for the future.

 S Somanath, ISRO Chairman and Secretary, Department of Space, delivered the keynote address. He said that the participation of industries and financial institutions is important for scaling up the space sector. He also said that additional satellites are needed in the agriculture sector.

Dr. V Narayanan, Director, LPSC delivered the welcome address. Lt. Col Shobhit Rai(Retd.), INAE Deputy Executive Director, gave the vote of thanks.

An engineering exhibition by ISRO centers and leading aerospace enterprises was inaugurated by Dr. Unnikrishnan Nair S, Director , VSSC and IIST and Dr D Sam Dayala Dev, Director, IISU.

Engineers Conclave-2022 is being held in Thiruvananthapuram from 13-15 October 2022. Space for National Development" and "Make India a Global Manufacturing Hub" are the themes for this year's conclave. It is an annual event of engineers, to discuss important national issues with respect to development in engineering science and technology, addressing policy issues for growth, the requirement of a faster pace of development, human resources, etc.  

More than four hundred delegates including Directors of ISRO Centres, INAE Fellows, eminent scientists, engineers & technologists of various disciplines from all over India are participating in the conclave.  As part of the continuing Azadi Ka Amrit Mahotsav, a khadi mela is also organised.

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.