×
login
അഞ്ച് വര്‍ഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

94 ദശലക്ഷം യുഎസ് ഡോളറും 46 മില്യണ്‍ യൂറോയുമാണ് ലഭിച്ചത്.

ന്യൂദല്‍ഹി:  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2018 ജനുവരി മുതല്‍ 2022 നവംബര്‍ വരെ വാണിജ്യ കരാറിന് കീഴില്‍ 177 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യണ്‍ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്‌സ്) ലഭിച്ചത്.


ബഹിരാകാശ പരിഷ്‌കരണ വിഷയത്തില്‍, 2020 ജൂണില്‍ ഈ മേഖലയില്‍ ദൂരവ്യാപകമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന് മേഖലയിലെ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ വാണിജ്യാധിഷ്ഠിത സമീപനം കൊണ്ടുവരാനുമുള്ള ഉദ്ദേശത്തോടെയാണിത്.

തുടക്കം മുതല്‍ അവസാനംവരെയുള്ള ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങിനായി ഒരു ഏകജാലക ഏജന്‍സിയായി കചടജഅഇല സൃഷ്ടിച്ചത്, സ്റ്റാര്‍ട്ട്അപ്പ് സമൂഹത്തില്‍ ശ്രദ്ധേയമായ താല്‍പ്പര്യത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു. കചടജഅഇല ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ 111 ബഹിരാകാശസ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.